കുവൈറ്റ് സന്ദർശക വിസകൾ ഓൺലൈനായി ലഭിക്കുന്ന രാജ്യങ്ങൾ ഇവ, 53 രാജ്യങ്ങളിലെ പൗരന്മാർക്ക് അപേക്ഷിക്കാം.

  • 25/11/2021

കുവൈത്ത് സിറ്റി: രണ്ട് വർഷം നീണ്ട കൊവിഡ് പ്രതിസന്ധിക്ക് ശേഷം സന്ദർശക വിസകൾ ഓൺലൈനായി അനുവദിക്കുന്നതിനുള്ള സംവിധാനം ആഭ്യന്തര മന്ത്രാലയം തുറന്നതായി സെക്യൂരിട്ടി വൃത്തങ്ങൾ അറിയിച്ചു. 53 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഓൺലൈനായി സന്ദർശക വിസകൾ അനുവദിക്കുന്നത്. ഇവർക്ക് ഓൺലൈൻ ആയി തന്നെ E - വിസ ലഭ്യമാകും. 

ഇതിനായി അപേക്ഷ സമർപ്പിച്ച ശേഷം രാജ്യത്ത് നിലവിലുള്ള വ്യവസ്ഥകൾ പാലിച്ച് വാക്സിനേഷൻ സർട്ടിഫിക്കേറ്റും സമർപ്പിക്കണം. സന്ദർശക വിസ അനുവദിക്കപ്പെട്ടാൽ ടിക്കറ്റ് ബുക്ക് ചെയ്ത് ഫീസ് അടയ്ക്കാവുന്നതാണ്. ഇതിന് ശേഷം മൈ ഇമ്മ്യൂണിറ്റി ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം.

സ്പെയിൻ - ജർമ്മനി - അൻഡോറ - ഉക്രെയ്ൻ - അയർലൻഡ് - ഐസ്ലാൻഡ് - ഓസ്ട്രേലിയ - എസ്തോണിയ - പോർച്ചുഗൽ - ചെക്ക് റിപ്പബ്ലിക് - ഡെന്മാർക്ക് - സ്വീഡൻ - വത്തിക്കാൻ - യു കെ - നോർവേ - ഓസ്ട്രിയ - യു എസ് - ജപ്പാൻ - ഗ്രീസ് - ഇറ്റലി - ബെൽജിയം - ബൾഗേറിയ - ഭൂട്ടാൻ - ബുറൂണി - പോളണ്ട് - തുർക്കി -  ചൈന - ഹോങ്കോംഗ് - ഹംഗറി - ജോർജിയ - റൊമാനിയ - സാൻ മറിനോ - സ്ലൊവാക്യ - സ്ലൊവേനിയ - സിംഗപ്പൂർ - സ്വിറ്റ്സർലൻഡ് - സെർബിയ - ഫ്രാൻസ് - ഫിൻലാൻഡ് - സൈപ്രസ് - ക്രൊയേഷ്യ - കംബോഡിയ - കാനഡ - ദക്ഷിണ കൊറിയ - ലാത്വിയ - ലാവോസ് - ലിത്വാനിയ - ലക്സംബർഗ് - ലിച്ചെൻസ്റ്റീൻ - മാൾട്ട - മലേഷ്യ - മൊണാക്കോ - ന്യൂസിലൻഡ് - ഹോളണ്ട് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് സേവനം ലഭിക്കുക.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News