തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) പതിനഞ്ചാം വാർഷികം ആഘോഷിച്ചു.

  • 27/11/2021

തൃശൂർ അസോസിയേഷന്റെ പതിനഞ്ചാം വാർഷിക ആഘോഷം ഫേസ്ബുക്ക് ലൈവ് ആയി  നടത്തി.  അംഗങ്ങളുടെ വെൽക്കം ഡാൻസും, വിവിധ കലാപരിപാടികളും,  ഓർക്കിഡിസ് മ്യൂസിക്കൽ ഈവന്റ്സ് അവതരിപ്പിച്ച സംഗീത വിരുന്നും ആഘോഷത്തിനു മാറ്റുകൂട്ടി.പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച യോഗത്തിൽ അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിങ്ങ്  മാനേജർ ശ്രീ.ഹുസേഫ സാദൻപൂർവാല നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു.

ഇന്ത്യൻ അംബാസിഡർ ബഹുമാനപെട്ട ശ്രീ. സിബി ജോർജ്ജ് അസോസിയേഷൻ അംഗങ്ങൾക്ക്‌ ആശംസകൾ അർപ്പിക്കുകയും, കുവൈറ്റിലെ വളരെ ഏക്ട്ടിവ് ആയീട്ടുള്ള അസോസിയേഷനുകളിൽ ഒന്നാണ് തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് എന്നും,
 ഇന്ത്യ -- കുവൈറ്റ് ബന്ധത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യൻ എംബസിയോട് ചേർന്ന് നിന്ന് കൊണ്ട് ധാരാളം പരിപാടികളിൽ പങ്കെടുക്കുകയും, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളായും മുന്നോട്ടു പോകുന്ന തൃശൂർ അസോസിയേഷന്റെ പ്രവർത്തനത്തെ തന്റെ ആശംസപ്രസംഗത്തിൽ പ്രശംസിച്ചു.

ട്രാസ്ക് വൈസ് പ്രസിഡന്റ് ശ്രീ. ആന്റോ പാണെങ്ങാടാൻ സ്വാഗതവും, സാമൂഹ്യ ക്ഷേമ വിഭാഗം കൺവീനർ ശ്രീ. ഷാജി മരണപെട്ട അംഗങ്ങളെ അനുസ്മരിക്കുകയും,  ട്രാസ്‌ക് പ്രസിഡന്റ് ശ്രീ. അജയ് കുമാർ അദ്ധ്യക്ഷ പ്രസംഗവും, മെയിൻ സ്പോൺസർ അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിങ്ങ് മാനേജർ ശ്രീ. ഹുസേഫ സാദൻപൂർവാല    ഉത്ഘാടന പ്രസംഗവും നടത്തി, തുടർന്ന് ഈ വർഷത്തെ
 E സോവിനീർ മീഡിയ കൺവീനർ ശ്രീ. വിഷ്ണു കരങ്ങാട്ടിൽ നിന്നും ശ്രീ. ഹുസേഫ സാദൻപൂർവാല  ഏറ്റുവാങ്ങി സോവിനീർ പ്രകാശനം ചെയ്തു.

ട്രാസ്ക് ജനറൽ സെക്രട്ടറി ശ്രീ. ജോയ് തോലത്ത് ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ചെറു വിവരണം നൽകുകയും വനിതാ വേദി ജനറൽ കൺവീനർ ശ്രീമതി. നസീറ ഷാനവാസ്,  കായിക വിഭാഗം കൺവീനർ ശ്രീ. അലി ഹംസ, കളിക്കളം ജനറൽ കൺവീനർ മാസ്റ്റർ ഗൗതം പ്രസാദ് എന്നിവർ ആശംസകൾ പറഞ്ഞു. തുടർന്ന് ട്രഷറർ ശ്രീ. ജാക്സൻ ജോസ് നന്ദി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News