ചരിത്ര വിസ്മയം തീർത്തു കെ കെ എം എ സിറ്റി സോൺ പ്രവർത്തക ക്യാമ്പ്‌ ശ്രദ്ധേയമായി

  • 28/11/2021

കുവൈറ്റ്‌ : സ്നേഹവും, കാരുണ്ണ്യവും വേദനിക്കുന്ന സമൂഹത്തിന്റെ സമാ ശ്വാസമായി കരുതലോടെ ചേർത്ത് പിടിച്ചു മുന്നോട്ട് പോവുന്ന കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോൺ പ്രവർത്തക ക്യാമ്പ്‌ ഒരു ചരിത്ര വിസ്മയമായി

മത സാമൂഹിക ജീവകാരുണ്യ  കല സാംസ്കാരിക പ്രവർത്തനങ്ങളിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ പുതിയ പ്രവർത്തന വർഷത്തിൽ വിവിധ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി സിറ്റി സോൺ സംഘടിപ്പിച്ച  പ്രവർത്തക സംഗമം കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ രക്ഷധികാരി അക്ബർ സിദ്ദിഖ് സാഹിബ്‌  ഉദ്ഘാടനം ചെയ്തു. 

കാലത്തെ അതിജീവിച്ചു സാധാരണക്കാരായ പ്രവർത്തകരുടെ ആശ കേന്ദ്രമായി സേവനങ്ങൾ കൊണ്ട് സമൂഹത്തിനു നന്മകൾ സമർപ്പിച്ച കെ കെ എം എ യുടെ പ്രവർത്തന മേഖലയിലൂടെ കടന്ന് പോയ കാലത്തെ അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.
കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര പ്രസിഡൻ്റ് എ പി അബ്ദുൽ സലാം അദ്ധ്യക്ഷനായിരുന്നുഅനസ് ആയാർ തങ്ങൾ ഖിറഅത്ത് നടത്തി.തുടന്ന് നടന്ന ക്യാമ്പ്‌ കെ കെ എം എ മുൻ പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ നിയന്തിച്ചു
സാമൂഹിക രംഗത്ത് നേതൃത്വം വഹിക്കുന്നവരുടെ ഗുണങ്ങളെ കുറിച്ച് ഓൺ ലൈനിലൂടെ പ്രമുഖ പരിശീലകൻ തോമസ് ജോർജ് ക്ലാസ് എടുത്തു

ആരാണ് ലീഡർ എന്ന വിഷയത്തിൽ പ്രമുഖ പരിശീലകൻ ശ്രീകാന്ത് വാസുദേവ് ക്ലാസ്സ് എടുത്തു.പതിറ്റാണ്ടുകളുടെ കെ കെ എം എ യുടെ സംഘടന ചരിത്രം മൈൽ സ്റ്റോൺ പവർ പോയിന്റ് പ്രസേൻറ്റേഷൻ അംഗങ്ങളിൽ കൗതുകവും ആവേശവുമുണ്ടാക്കി. പ്രതിസന്ധി കാലത്തും പ്രവാസികൾക്ക് വേണ്ടി ചെയ്ത വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയുള്ള കെ കെ എം എ ഹൈലൈറ്റ്സ് ഖജാഞ്ചി സി ഫിറോസ് പ്രസന്റഷൻ നടത്തി. 'ഇരുപതാം വർഷം ഇരുപതിനായിരം അംഗങ്ങൾ'വർക്ക് ഷോപ്പിനു ഓർഗനൈസിംഗ് സെക്രട്ടറി കെ സി ഗഫൂർ നേതൃത്വം നൽകി.  സംഘടന പുതിയ വർഷത്തിലേക്കു എന്ന വിഷയത്തിൽ കേന്ദ്ര ചെയർമാൻ എ ൻ. എ മുനീർ സാഹിബ്‌ ക്ലാസ്സെടുത്തു 

സമാപന സമ്മേളനം കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് നേതൃത്വം നൽകി .ചടങ്ങിൽ കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ് ബി എം ഇക്ബാൽ കേന്ദ്ര വൈസ് പ്രസിഡന്റ് മാരായ  സംസം റഷീദ്, വി കെ ഗഫൂർ,  അഡ്മിൻ സെക്രട്ടറി ശഹീദ് ലബ്ബ,  എന്നിവർ സംബന്ധിച്ചു.

 വി അബ്ദുൽ കരീം, വി ശറഫുദ്ധീൻ, എം കെ ബഷീർ സാൽമിയ, എം പി ഹബീബുറഹ്മാൻ, പി കെ ജാഫർ ഹവല്ലി, കെ കെ ഷാഫി,  അബ്ദുൽ ലത്തീഫ്, മുനിയം കർണാടക, കമറുദ്ധീൻജഹ്‌റ , മുഹമ്മദ് കുട്ടി, യൂസുഫ് ജഹ്‌റ എന്നിവർ പരിപാടിക്ക് നേതൃത്വം  നൽകി
ലത്തീഫ് ശാദിയ നന്ദി പറഞ്ഞു ക്യാമ്പിന്റെ ക്രമീകരണങ്ങൾക്ക് പി പി പി സലീം, പി എം ശരീഫ്, ഷാഫി ഷാജഹാൻ എന്നിവർ നേതൃത്വം നൽകി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News