പ്രവാസി മലയാളി യുവാവ് ലിഫ്‍റ്റിന്റെ കുഴിയിൽ വീണു മരിച്ചു

  • 02/12/2021

റിയാദ്: ലിഫ്‍റ്റിന്റെ കുഴിയിൽ വീണ് മലയാളി യുവാവ് സൗദി അറേബ്യയിൽ മരിച്ചു. പത്തനംതിട്ട ചിറ്റാർ കടലാടിമറ്റത്ത് സനൂപ് കെ. സുരേന്ദ്രൻ (27) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം ഉണ്ടായത്. 

ലിഫ്‍റ്റിന്റെ വാതിൽ തുറന്ന് കയറിയ ഉടനെ നേരെ താഴെക്ക് വീഴുകയായിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. അൽഫുർസാൻ ലോജിസ്റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. രണ്ടു വർഷമായി സനൂപ് സൗദിയിലെത്തിയിട്ട്. ഇതുവരെ നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. 

Related News