വഖഫ് ബോര്‍ഡ് പി.എസ്.സി നിയമനംഃ സമുദായത്തിന്റെ പ്രതിഷേധങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ അപലപനീയം

  • 03/12/2021

കുവൈത്ത് സിറ്റി : വഖഫ് ബോര്‍ഡ്  നിയമനങ്ങള്‍ PSC ക്ക് വിട്ടതിനെതിരെയുള്ള സമുദായത്തിന്റെ പ്രതിഷേധങ്ങളെ രാഷ്ട്രീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

മത ബോധമില്ലാത്ത മുസ്ലിം നാമധാരികളും യുക്തി വാദികളും  വഖഫ് ബോര്‍ഡില്‍ ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുന്ന സാഹചര്യം വിശ്വാസി സമൂഹത്തിന് അംഗീകരിക്കാനാവില്ല.

മത സ്ഥാപനങ്ങളെ നേരില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ പോലും ഐക്യപ്പെടാതെ, രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി മൗനം പാലിക്കുന്നവരുടെ ഇരട്ടത്താപ്പ് സമുദായത്തോടുള്ള വഞ്ചനയാണ്.

ഗൂഢലക്ഷ്യത്തോടെയുള്ള കേരള സര്‍ക്കാരിന്റെ പ്രസ്തുത തീരുമാനം പിന്‍വലിക്കും വരെ ജനാധിപത്യ രീതിയിലുള്ള ശക്തമായ പ്രതിഷേധങ്ങള്‍ തുടരണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താക്കുറുപ്പില്‍ അഭ്യര്‍ത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News