കൊവിഡ് വാക്‌സിൻ: സൗദിയിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി

  • 03/12/2021

റിയാദ്: സൗദിയിൽ കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി. അടുത്ത വർഷം  ഫെബ്രുവരി ഒന്നു മുതല്‍ 18 വയസ്സ് പൂര്‍ത്തിയായവരെല്ലാം ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ലെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കൊവിഡ് വാക്‌സിന്‍ രണ്ടു ഡോസെടുത്തവര്‍ എട്ട് മാസത്തിനുള്ളില്‍  ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നത് നിര്‍ബന്ധമാണ്. രണ്ട് ഡോസ് എടുത്ത് എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ല. ആറോ അതിലധികമോ മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. 2022 ഫെബ്രുവരി ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related News