സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

  • 04/12/2021

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. സൗദിയുടെ  തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ബിശ പട്ടണത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചത്. ബിശയിലെ റെയ്‌നില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോഴിക്കോട് ബേപ്പൂര്‍ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (44), ഭാര്യ ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്.

ജിസാനിലെ പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ ജുബൈലില്‍ നിന്ന് കുടുംബ സമേതം വെള്ളിയാഴ്ച പുറപ്പെട്ടതായിരുന്നു മുഹമ്മദ് ജാബിര്‍. ഇവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.


Related News