ടാക്‌സി കാത്തു നിന്ന യുവാക്കള്‍ക്ക് കാറില്‍ ലിഫ്റ്റ് നല്‍കി സൗദി രാജകുമാരന്‍

  • 04/12/2021

റിയാദ്: സൗദി അറേബ്യയില്‍ റോഡരികില്‍ ടാക്‌സി കാത്തുനിന്ന യുവാക്കള്‍ക്ക് ലിഫ്റ്റ് നല്‍കി ലക്ഷ്യസ്ഥാനത്തെത്തിച്ച് അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍. ടാക്‌സി കാത്തുനില്‍ക്കുന്ന യുവാക്കളെ കണ്ട അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍ കാര്‍ നിര്‍ത്തി, ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചു.

രാജകുമാരന്റെ ഓഫര്‍ സ്വീകരിച്ച യുവാക്കള്‍ കാറില്‍ കയറി. അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍ ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു. രാജകുമാരനോടുള്ള ആദരവും സന്തോഷവും യുവാക്കള്‍ പ്രകടിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

Related News