ഇടുക്കി അസോസിയേഷൻ കുവൈറ്റ് കുടുംബ സംഗമവും യാത്ര അയപ്പും നല്കി.

  • 04/12/2021

     
 പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇടുക്കി അസോസിയേഷൻ
കുവൈറ്റിന്റെ സ്ഥാപക അംഗവും, ട്രെഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം
,അഡ്വൈസറി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ ജോസഫ്
മൂക്കൻതോട്ടത്തിനും, ശ്രീ ഷിലു കെ എൻ നും, അദ്ദേഹത്തിന്റെ പത്നി വനിതാ
വേദിയുടെ ചെയർപേഴ്സൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ,ജോയിന്റ് സെക്രട്ടറി എന്നീ
നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീമതി ബെർലി ഷിലു വിനും ഇടുക്കി
അസോസിയേഷൻ കുവൈറ്റ് പ്രതിനിധികൾ യാത്രയയപ്പു നൽകി.
ഡിസംബർ മൂന്നാം തിയതി അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന
കുടുംബസംഗമത്തിൽ ഇടുക്കി അസോസിയേഷൻ പ്രസിഡന്റ് ജിജി മാത്യു മുഞ്ഞനാട്ട്
അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ലാൽജി ജോർജ് സ്വാഗതവും, ട്രെഷറർ അനീഷ്
പി. നന്ദിയും, വൈസ് പ്രസിഡന്റ് ശ്രീ ടോം എടയോടിയിൽ , ജോയിന്റ് സെക്രെട്ടറി ശ്രീ
നോമ്പിന് ചാക്കോ, വിമൻസ്ഫോറം ചെയർപേഴ്സൺ ശ്രീമതി സുസ്മിത ജാക്സൺ
എന്നിവർ ആശംസ അർപ്പിച്ചു. യോഗത്തിൽ അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിംഗ്
ഹെഡ് ശ്രീ മാത്യു കെ ജെ കുടുംബ സംഗമം ഉത്ഘാടനം ചെയ്തു. കൂടാതെ
സംഘടനയുടെ പ്രമുഖർ ആശംസകൾ നേരുകയും യാത്ര ആവുന്ന അംഗങ്ങൾ
സംഘടനയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ വളരെ വിലയേറിയതായിരുന്നു എന്നും,
ഭാവി ജീവിതം സന്തോഷകരമായി തീരുവാൻ സാധിക്കട്ടെ എന്നും ആശംസിച്ചു.
“വർണോത്സവം 21’’ എന്ന പേരിൽ നടത്തിയ കളറിംഗ് മത്സരത്തിൽ വിജയികളായ
കുട്ടികൾക്ക് സമ്മാനദാനവും നടത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News