അജ്പാക് ട്രാവൻകൂർ നെടുമുടി വേണു സ്മാരക ഷട്ടിൽ ടൂർണമെൻറ് ആവേശഭരിതമായി.

  • 05/12/2021

കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് (അജ്പാക് ) ന്റെ നേത്രത്വത്തിൽ അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമി കോർട്ടിൽ 2021  ഡിസംബർ മൂന്നിന്  നെടുമുടി വേണു സ്മാരക എവർറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ഷട്ടിൽ ടൂർണമെന്റ് നടന്നു. കായിക രംഗത്ത് അജ്പാക് നടത്തുന്ന ആദ്യ ടൂർണമെന്റിൽ  കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറിലധികം ടീമുകളാണ് മത്സരിച്ചത്. പത്തു കോർട്ടുകളിലായി നടന്ന മത്സരം രാവിലെ എട്ടു മണിക്ക്‌ ആരംഭിച്ചു. അജ്പാക്‌ പ്രസിഡന്റ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മാനദാന സമ്മേളനം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ അമീർ അഹമ്മദ്  ഉദ്ഘാടനം ചെയ്തു.
അഡ്വാൻസ്,ഇന്റർമീഡിയേറ്റ,ലോവർ,ഇന്റർ ആലപ്പുഴ എന്നി നാല് വിഭാഗങ്ങളിലായി  മത്സരങ്ങൾ നടന്നു. അഡ്വാൻസ് വിഭാഗത്തിൽ വിജയിച്ച ടീമിന് നെടുമുടി വേണു സ്മാരക എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു . രക്ഷാധികാരി ബാബു പനമ്പള്ളി ,ജനറൽ കോർഡിനേറ്റർ ബിനോയ് ചന്ദ്രൻ , ട്രഷറർ കുര്യൻ  തോമസ് , ഹരി പത്തിയൂർ , ബിജി പള്ളിക്കൽ , സുമേഷ് കൃഷ്ണൻ, മനോജ് പരിമണം, അലക്സ് കോശി എന്നിവർ സംസാരിച്ചു. മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ് ചമ്പക്കുളം , അനിൽ വള്ളികുന്നം , അബ്ദുൽ റഹ്മാൻ പുഞ്ചിരി , ബാബു തലവടി , പ്രജീഷ് മാത്യു, സാം ആന്റണി , ശശി വലിയകുളങ്ങര, അജി ഈപ്പൻ , കീർത്തി സുമേഷ് എന്നിവർ നേതൃത്വം നൽകി.

സ്പോർട്സ് വിങ് ജനറൽ കൺവീനർ ലിബു പായിപ്പാടൻ  സ്വാഗതവും ജോയിന്റ് കൺവീനർ അശോക് വെണ്മണി നന്ദിയും രേഖപ്പെടുത്തി.

അഡ്വാൻസ് വിഭാഗത്തിൽ  സൂര്യ കാന്ത്, പാർത്ഥ്‌ ചൗധരി (ഒന്നാം സ്ഥാനം ), ഫ്രാൻസിസ് സെബാസ്റ്റ്യൻ, ഗിരീഷ് ബി. എസ് ( രണ്ടാം സ്ഥാനം ).

ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ജിബിൻ ജോർജ്, മുഹമ്മദ് ഉല്ലാസ് (ഒന്നാം സ്ഥാനം ) തോമസ് കുന്നിൽ, റഷീദ്  ( രണ്ടാം സ്ഥാനം ).

ലോവർ ഇന്റർമീഡിയറ്റ് ജോബിൻ ക്രൂസ്, ബാബു നീലകണ്ഠൻ (ഒന്നാം സ്ഥാനം ) രജീഷ് ഗോപിനാഥൻ, ഡിപിൻ (രണ്ടാം സ്ഥാനം ).

 ഇന്റർ ആലപ്പുഴ മത്സരത്തിൽ പ്രകാശ് മുട്ടേൽ, സഞ്ജു എന്നിവർ ഒന്നാം സ്ഥാനം നേടി നീന അലക്സാണ്ടർ വലിയവീട്ടിൽ ചമ്പക്കുളം സ്മാരക എവർറോളിങ് ട്രോഫി കരസ്ഥമാക്കി, തോമസ് കുന്നിൽ, അനയ് കുമാർ ( രണ്ടാം സ്ഥാനം) വിജയികളായി. വിജയികൾക്ക് ക്യാഷ് അവാർഡും,സമ്മാന  കൂപ്പണും ട്രോഫിയും നൽകി.

മത്സരങ്ങൾ നിയന്ത്രിച്ച ചീഫ് അമ്പയർ അലൻ ജോസിന്റെ നേതൃത്വത്തിൽ ഉള്ള അമ്പയർമാർക്കു മൊമെന്റോ നൽകി ആദരിച്ചു.

ടൂര്ണമെന്റിനോട് അനുബന്ധിച്ചു പുറത്തിറക്കിയ സ്മരണിക, സ്മരണികയുടെ  എഡിറ്റർ അശോകൻ വെൺമണിയും , സ്പോർട്സ് വിങ്  ജനറൽ കൺവീനർ ലിബു പായിപ്പാടനും സ്പോർട്സ് കമ്മിറ്റി അംഗങ്ങളും ചേർന്ന് സംഘടനയുടെ രക്ഷാധികാരി ബാബു പനമ്പള്ളി,പ്രസിഡന്റ് രാജീവ് നാടുവിലേമുറിയുടെയും മറ്റു ഭാരവാഹികളുടെയും കൈയിൽനിന്നും ഏറ്റു വാങ്ങി.

സ്പോർട്സ് രംഗത്തെ ആദ്യ കാൽവെപ്പു വൻവിജയമാക്കിയ സ്പോർട്സ്  കൺവീനർമാർക്കും സംഘടക സമതിക്കും അജപാക്‌ മൊമെന്റോ നൽകി ആദരിച്ചു.  

ആയിരക്കണക്കിന് കായികപ്രേമികൾക്കു ആവേശമുണർത്തി മത്സരങ്ങൾ വൈകിട്ട് പത്തുമണിയോടെ അവസാനിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News