വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക് സംഘടിപ്പിച്ചു

  • 05/12/2021

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പിക്നിക് സംഘടിപ്പിച്ചു . 
കബ്ദിൽ നടന്ന പരിപാടി വോയ്സ് കുവൈത്ത് രക്ഷാധികാരി പി. ജി. ബിനു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .വനിതാവേദി പ്രസിഡൻറ് സരിത രാജൻ അധ്യക്ഷത വഹിച്ചു . വോയ്സ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത്, കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ. വി.ഷാജി, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് പ്രമോദ് കക്കോത്ത്,വെൽഫെയർ സെക്രട്ടറി റ്റി.വി.ഉണ്ണിക്കൃഷ്ണൻ, ഉപദേശക സമിതി അംഗങ്ങളായ ജോയ് നന്ദനം, കെ.സി.രമേഷ്, എം.പി.ബാബുരാജ്, ഏരിയാകമ്മറ്റി പ്രതിനിധികളായ റ്റി.കെ.റെജി, രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, കെ. എ.ജിനേഷ്, വിസ്മയ ഇന്റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽ സർവീസ് ചെയർമാൻ പി.എം.നായർ, വിസ്മയ ഇന്റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽ സർവീസസ് പ്രസിഡൻറ് കെ.എസ്. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു . 

വനിതാവേദിയുടെ മുതിർന്ന അംഗങ്ങളായ എ.കെ.വിലാസിനിയെയും, എം.രാധ മാധവിയെയും ചടങ്ങിൽ ആദരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ.വി.രാധാകൃഷ്ണൻ അവതരിപ്പിച്ച " മൈന്റ് മാസ്റ്ററി " എന്ന പരിപാടി ശ്രദ്ധയമായി. തുടർന്ന് വോയ്സ് കുവൈത്ത് അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള,വൈവിധ്യമാർന്ന കലാകായിക മത്സരങ്ങൾ അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റിയും ഏരിയാകമ്മറ്റികളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാവേദി ജനറൽ സെക്രട്ടറി മിനികൃഷ്ണ സ്വാഗതവും പിക്നിക് കൺവീനർ എം.രാധ മാധവി നന്ദിയും പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News