കെ കെ എം എ പ്രവർത്തക ക്യാമ്പിന് ആവേശകരമായ പരിസമാപ്തി

  • 05/12/2021

മാനവികതയുടെ മഹിത സന്ദേശമായ സ്നേഹവും കാരുണ്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് ജനസേവനം മുഖ മുദ്രയാക്കിയ പ്രസ്ഥാനമാണ് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ.രണ്ടു പതിറ്റാണ്ടായി കുവൈത്തിലെ പ്രവാസി സമൂഹത്തിന് അത്താണിയായി പ്രവർത്തിക്കുന്ന കെ കെ എം എ യുടെ മൂന്നാമത്തെ പ്രവർത്തക ക്യാമ്പ്‌ സമാപന സംഗമം ശ്രദ്ധേയമായി കാലത്ത് നടന്ന വാം അപ് സെഷൻ ഫഹാഹീൽ ബ്രാഞ്ച് ആക്ടിങ് പ്രസിഡന്റ് നയീം കാദിരി നിയന്തിച്ചു 

കെ കെ എം എ യുടെ 2022 ലേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി അഹമ്മദി സോൺ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പ് കെ കെ എം എ രക്ഷധികാരി  പി കെ അക്ബർ സിദ്ദിഖ് ഉൽഘാടനം ചെയ്തു
പരസ്പര സ്നേഹത്തിന്റെ ചേർത്ത് വെക്കലുകളാണ് ഈ പ്രസ്ഥാനിക പ്രവർത്തനത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു 
 
ഹുസൈൻ മങ്കഫ് ഖിറാ അത്തോട് കൂടി ആരംഭിച്ച ക്യാമ്പ്‌ കെ കെ എം എ മുൻ പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ നിയന്തിച്ചു ജീവ കാരുണ്ണ്യ പ്രവർത്തന  രംഗത്ത് നേതൃത്വം വഹിക്കുന്നവരുടെ ഗുണങ്ങളെ കുറിച്ച് ഓൺ ലൈനിലൂടെ പ്രമുഖ പരിശീലകൻ തോമസ് ജോർജ് ക്ലാസ് എടുത്തു

നേതൃ മഹത്വം എന്ന വിഷയത്തിൽ പ്രമുഖ പരിശീലകൻ ശ്രീകാന്ത് വാസുദേവ് ക്ലാസ്സ് എടുത്തു.
പതിറ്റാണ്ടുകളുടെ കെ കെ എം എ യുടെ സംഘടന ചരിത്രം മൈൽ സ്റ്റോൺ പവർ പോയിന്റ് പ്രസേൻറ്റേഷൻ അംഗങ്ങളിൽ കൗതുകവും ആവേശവുമുണ്ടാക്കി. പ്രതിസന്ധി കാലത്തും പ്രവാസികൾക്ക് വേണ്ടി ചെയ്ത വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയുള്ള കെ കെ എം എ ഹൈലൈറ്റ്സ് ഖജാഞ്ചി സി ഫിറോസ് പവർ പോയിന്റ് പ്രസേൻറ്റേഷൻ അവതരിപ്പിച്ചു.

ഇരുപതാം വർഷം ഇരുപതിനായിരം അംഗങ്ങൾ വർക്ക് ഷോപ്പിനു ഓർഗനൈസിംഗ് സെക്രട്ടറി കെ സി ഗഫൂർ നേതൃത്വം നൽകി. സംഘടന പുതിയ വർഷത്തിലേക്കു എന്ന വിഷയത്തിൽ കേന്ദ്ര ചെയർമാൻ എ ൻ. എ മുനീർ ക്ലാസ്സെടുത്തു സംഘടനയും സംഘാടകരും എന്ന വിഷയത്തിൽ ഓൺ ലൈനിലൂടെ  കെ കെ എം എ കേന്ദ്ര വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ പ്രവർത്തകരുമായി സംവദിച്ചു 

സമാപന സമ്മേളനം കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് നേതൃത്വം നൽകി .ചടങ്ങിൽ കേന്ദ്ര പ്രസിഡന്റ് എ പി അബ്ദുൽ സലാം, കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റുമാരായ ബി എം ഇക്ബാൽ, കെ ബഷീർ കേന്ദ്ര വൈസ് പ്രസിഡന്റ് മാരായ  എ വി മുസ്തഫ, സംസം റഷീദ്, വി കെ ഗഫൂർ,  അഡ്മിൻ സെക്രട്ടറി ശഹീദ് ലബ്ബ,  എന്നിവർ സംബന്ധിച്ചു.

അഹമ്മദി സോണൽ നേതാക്കളായ പി എം ജാഫർ, മുഹമ്മദ് അലി കടിഞ്ഞിമൂല, സി എം അഷ്‌റഫ്‌, പി എം ഹാരിസ്, സലീം കൊമ്മേരി എന്നിവരും വിവിധ ബ്രാഞ്ച് നേതാക്കളായ നയീം കാദിരി, എം പി.നിജാസ്, എൻ.സാജിദ്, പി ഹുസൈൻ, ഇസ്മായിൽ കൂരാച്ചുണ്ട്,ശറഫുദ്ധീൻ, അഷ്‌റഫ്‌ അലി, എ ജി.അഷ്‌റഫ്‌, ബഷീർ ഫിന്റാസ് എന്നിവർ പരിപാടിക്ക് നേതൃത്വം  നൽകി കേന്ദ്ര വൈസ് പ്രസിഡന്റ് പി റഫീഖ് നന്ദി പറഞ്ഞു

ക്യാമ്പിന്റെ ക്രമീകരണങ്ങൾക്ക് പി പി പി സലീം, ഷാഫി, ബഷീർ ഉദിനൂർ,ഷാജഹാൻ, എം കെ സാബിർ എന്നിവർ നേതൃത്വം നൽകി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News