പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസം; കോവാക്‌സിൻ ഉൾപ്പെടെ നാല് വാക്‌സിനുകൾക്ക് സൗദിയിൽ അംഗീകാരം

  • 06/12/2021

റിയാദ്: ഇന്ത്യയുടെ കോവാക്സിനും  സ്‍പുട്നികും ഉള്‍പ്പെടെ നാല് കൊവിഡ് വാക്‌സിനുകൾ കൂടി സൗദി അറേബ്യ  അംഗീകരിച്ചു. ചൈനയുടെ  സിനോഫാം, സിനോവാക്, ഇന്ത്യയുടെ  കോവാക്‌സിൻ, റഷ്യയുടെ സ്‍പുട്നിക്  വാക്‌സിനുകളാണ് പുതിയതായി അംഗീകരിച്ചത്.

ഈ വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് സൗദിയിൽ പ്രവേശിക്കാൻ അനുമതിയുണ്ട്. ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ എന്നീ നാല് വാക്‌സിനുകൾക്കാണ് സൗദിയിൽ ഇതുവരെ അംഗീകാരം ഉണ്ടായിരുന്നത്. ഇതോടെ സൗദിയിൽ അംഗീകാരമുള്ള വാക്‌സിനുകളുടെ എണ്ണം എട്ടായി.

 ഫൈസർ , മോഡേണ, അസ്ട്രാസെനിക്ക വാക്‌സിനുകൾ രണ്ടു ഡോസ് വീതവും ജോണ്‍സന്‍ ആന്റ് ജോന്‍സന്‍ ഒരു ഡോസുമാണ് സ്വീകരിക്കേണ്ടത്. സൗദിയിലേക്ക് വരുന്ന എല്ലാവർക്കും പരിഷ്‌കരിച്ച മാനദണ്ഡങ്ങൾ ബാധകമാണെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു.

Related News