കൈതപ്രത്തിന് ഗോൾഡൻ ഫോക്ക് അവാർഡ് സമർപ്പപ്പിച്ചു.

  • 07/12/2021

കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനാലാമത് ഗോൾഡൻ ഫോക്ക് അവാർഡ്  പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു. ഡിസംബർ 04 ന് ശനിയാഴ്ച്ച വൈകുന്നേരം   6.00 മണിക്ക്  കണ്ണൂർ കാനായിലുള്ള യമുനാതീരം റിസോർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ  ബഹു. കേരള സംസ്ഥാന തദ്ദേശ സ്വയം ഭരണ, എക്സ്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം വി ഗോവിന്ദൻ മാസ്റ്റർ അവാർഡ് സമർപ്പണം നിർവ്വഹിച്ചു. മലയാള നാടിൻ്റെ അഭിമാനമായ കൈതപ്രം കർമ്മമേഖലയിൽ സജീവമായി എറെനാൾ ഇനിയും നിലനിൽക്കട്ടെ എന്ന് മന്ത്രി ആശംസിച്ചു. ഫോക്ക് വർക്കിംഗ് ചെയർമാൻ ഐ വി ദിനേശ് അദ്ധ്യക്ഷനായ ചടങ്ങിൽ ജൂറി അംഗം കെ.കെ.ആർ വെങ്ങര അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ടി. ഐ മധുസൂധനൻ എം.എൽ.എ പ്രശംസാ ഫലകവും, പയ്യന്നൂർ നഗരസഭ ചെയർ പേർസൺ കെ.വി.ലളിത ക്യാഷ് അവാർഡും കൈമാറി.മുൻ എം.എൽ.എ ടിവി രാജേഷ്, കെ.ബ്രിജേഷ് കുമാർ ഡി.സി.സി സെക്രട്ടറി, കെ രഞ്ജിത്ത് ബി.ജെ.പി സ്‌റ്റേറ്റ് സെക്രട്ടറി, ജൂറിയംഗം ദിനകരൻ കൊമ്പിലാത്ത് സീനിയർ റിപ്പോർട്ടർ മാത്യഭൂമി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തന്നിലെ കലാകാരന് മിഴിവ് നൽകിയ നാടാണ് കണ്ണൂർ എന്നും നാടിനോട് ഏറെ സ്നേഹമുണ്ട് എന്നും കൈതപ്രം മറുപടി പ്രസംഗത്തിൽ അറിയിച്ചു.
നടനും ജൂറിയഗവുമായ ചന്ദ്രമോഹനൻ കണ്ണൂർ സ്വാഗതം ആശംസിച്ചു. അവാർഡ് കമ്മിറ്റി അഗം ഗിരിമന്ദിരം ശശികുമാർ നന്ദി രേഖപ്പെടുത്തി.

കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം / സമഗ്ര സംഭാവന ചെയ്ത വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവർക്കാണ് ഗോൾഡൻ ഫോക്ക് നൽകി വരുന്നത്. മാധ്യമ പ്രവർത്തകൻ ശ്രീ. ദിനകരൻ കൊമ്പിലാത്ത്, പ്രശസ്ത ശിൽപ്പി ശ്രീ. കെ.കെ.ആർ വെങ്ങര, സിനി ആർടിസ്റ്റ് ശ്രീ. ചന്ദ്രമോഹൻ കണ്ണൂർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തത്.

കണ്ണൂർ ജില്ലക്കാരുടെ കുവൈറ്റിലെ പ്രവാസ സംഘടനയായ ഫോക്കും ഫ്രണ്ട്സ് ഓഫ് കണ്ണൂർ ട്രസ്റ്റും നടത്തുന്ന സംസ്ക്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ പ്രശംസിച്ചു.

ചന്ദ്രമോഹനൻ കണ്ണൂർ നയിച്ച കൈതപ്രത്തിൻ്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും ചടങ്ങിന് മിഴിവേകി. ട്രസ്റ്റ് അംഗങ്ങളുടെ കുടുംബസംഗമത്തിൽ  അദ്ധ്യാപക അവാർഡ് നേടിയ രാധാകൃഷ്ണൻ മാണിക്കോത്തിനേയും ചിത്രകാരൻ കലേഷിനേയും ആദരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News