യാത്രാ കുവൈറ്റ് രമേശ൯ കുടുംബസഹായ നിധി മൂന്ന് ലക്ഷം രൂപ നൽകി.

  • 09/12/2021

കുവൈറ്റ് കേരള ടാക്സി ഡ്രൈവേഴ്സ് സംഘടനയായ യാത്രാ കുവൈറ്റ് മരണപ്പെട്ട അംഗം രമേശന്റെ കുടുംബത്തിന് മൂന്ന് ലക്ഷംരൂപ ധനസഹായം നൽകി.

കുവൈറ്റിൽ ടാക്സി ഡ്രൈവറായി തൊഴിൽ ചെയ്തിരുന്ന കണ്ണൂർ തലശ്ശേരി ധർമ്മടം കുന്നുമ്മൽ രമേശ൯ അസുഖബാധിതനായി നാട്ടിൽ വന്ന് ചികിത്സയിൽ കഴിയവെ മരണപ്പെടുകയായിരുന്നു. മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബത്തിന്  നൽകുന്ന ധനസഹായമായ 3 ലക്ഷം രൂപ സംഘടനാ പ്രതിനിധികളിൽ  നിന്നും  കുടുംബാഗങ്ങളുടെ സാന്നിധ്യത്തിൽ മകൾ ഏറ്റുവാങ്ങി.

ഡിസംബർ 8 ബുധനാഴ്ച രാവിലെ അവധിയ്ക്ക് പോയവരും  നാട്ടിലെ  പ്രവർത്തകരുമായ ഇലക്ഷ൯ കമ്മീഷണർ ബഷീർ കെ കെ, അനിൽ കുമാർ വർക്കല, ചാക്കോ ഹരിപ്പാട്,  അജേഷ് കണ്ണൂർ, മുനവർ കൂത്തുപറമ്പ്, അനിൽ കുമാർ കണ്ണൂർ എന്നിവർ രമേശന്റെ വസതിയിലെത്തി കുടുംബത്തിന് കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News