അശ്ലീല വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; സൗദിയില്‍ കമിതാക്കള്‍ക്കെതിരെ നടപടി

  • 09/12/2021

റിയാദ്: സൗദി അറേബ്യയില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ച്  പ്രചരിപ്പിച്ച കമിതാക്കള്‍ക്കെതിരെ നടപടി. പൊതുസംസ്‍കാരത്തിന് യോജിക്കാത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് റിയാദ് പൊലീസ് അറിയിച്ചു.

വ്യാപകമായി പ്രചരിച്ച വീഡിയ ക്ലിപ്പുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് റിയാദ് പൊലീസ് അന്വേഷണം നടത്തിയത്. സൗദി യുവാവും വിദേശ യുവതിയുമാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യാനായി അധികൃതര്‍ വിളിപ്പിച്ചു. യുവതി സിറിയക്കാരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റിയാദ് പൊലീസ് അറിയിച്ചു. 

Related News