കൊവിഡ് കാലത്ത് നാട്ടിലെത്തിയ ശേഷം തിരികെ മടങ്ങാന്‍ കഴിയാതിരുന്ന പ്രവാസി മരിച്ചു

  • 11/12/2021

റിയാദ്: കൊവിഡ് കാലത്ത് നാട്ടില്‍ എത്തി തിരികെ സൗദി അറേബ്യയിലേക്ക് മടങ്ങാന്‍ കഴിയാതെയായ പ്രവാസി യുവാവ് ഹൃദയഘാതം മൂലം  മരിച്ചു. സൗദി വടക്ക് പടിഞ്ഞാറന്‍ പ്രാവിശ്യാ പട്ടണമായ താബുക്കില്‍ ഫാല്‍ക്കണ്‍ സ്വീറ്റ്സ് കമ്പനിയില്‍  സെയില്‍സ്മാനായ പാലക്കാട് സ്വദേശി യൂനുസ് തരൂര്‍ (44) ആണ് മരിച്ചത്. 18 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്നു ഇദ്ദേഹം. ഏഴു വര്‍ഷമായി തബൂക്കില്‍ ആയിരുന്നു. 

ഒന്നര വര്‍ഷം മുമ്പ് കൊവിഡിന്റെ തുടക്ക കാലത്താണ് നാട്ടില്‍ അവധിക്ക് പോയത്. കൊവിഡ് പ്രതിസന്ധികാരണം തിരികെ വരാന്‍ കഴിഞ്ഞിരുന്നില്ല. പാലക്കാട് പുതുക്കോട് തേക്കെപ്പൊറ്റയിലാണ് താമസിച്ചിരുന്നത്. തബൂക്കിലെ സാംസ്കാരിക ജീവകരുണ്യ സംഘടനയായ മാസ്സ് തബൂക്കിന്റെ സജീവ പ്രവര്‍ത്തകനും ഷാരലാം യൂണിറ്റ് അംഗവുമായിരുന്നു.  

Related News