കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ പിക്‌നിക് സംഘടിപ്പിച്ചു.

  • 12/12/2021

കുവൈറ്റ് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ (KTA) കുവൈറ്റ് പിക്‌നിക് സംഘടിപ്പിച്ചു. കബദ് ജാകൂറിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മൻസൂർ മുണ്ടോത്ത്‌ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി റഹൂഫ് മശ്ഹൂർ ഉദ്‌ഘാടനം നിർവഹിച്ചു. ആരോഗ്യ മേഖലയിലെ കോവിഡ് കാല പ്രവർത്തനങ്ങൾ പരിഗണിച്ച്  ലൈഫ് സേവിയർ പുരസ്‌കാരം ജാവേദ് ബിൻ ഹമീദിന് ചടങ്ങിൽ വെച്ച് കൈമാറി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന എക്സിക്യൂട്ടീവ് അംഗങ്ങളായ വിജിൽ കീഴരിയൂരിനേയും അനുപമ ജോജിയെയും മൊമെന്റോ നൽകി ആദരിച്ചു. ചെയർമാൻ ഷാഹുൽ ബേപ്പൂർ, രക്ഷാധികാരി ഷാഹിദ് സിദ്ദീഖ്, ഉപദേശക സമിതി അംഗം അതീഖ് കൊല്ലം, നജീബ് പി.വി, ഹമീദ് കേളോത്ത്, റാഫിയ അനസ്, ഭാരവാഹികളായ ജോജി വർഗീസ്, റഷീദ് ഉള്ളിയേരി, സനു കൃഷ്ണൻ, സയ്യിദ് ഹാഷിം എന്നിവർ സംസാരിച്ചു. S.J സൗണ്ട്സിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ നൈറ്റും, ഷാഹിദ് സിദ്ദീഖിന്റെയും, റയീസ് സാലിഹിന്റെയും നേതൃത്വത്തിൽ വിവിധ മത്സരങ്ങളും നടന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ ബഷീർ ബാത്തയും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് വിതരണം ചെയ്തു. പിക്നിക്കിൽ റജിസ്‌റ്റർ ചെയ്തവർക്കുള്ള മെഗാ ലക്കി പ്രൈസ് (32ഇഞ്ച് LCD) ശാക്കിർ കരസ്ഥമാക്കി. കോർഡിനേറ്ററുമാരായ അസ്‌ലം അലവി, സാദിഖ് തൈവളപ്പിൽ, ജിനീഷ് നാരായണൻ എന്നിവർ പിക്നിക്കിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മനോജ് കുമാർ കാപ്പാട് സ്വാഗതവും, ട്രെഷറർ അക്‌ബർ ഊരള്ളൂർ നന്ദിയും പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News