വീര മൃത്യു വരിച്ച ജനറൽ ബിപിൻ റാവത്തിനും പത്നിക്കും മലയാളി സൈനികൻ പ്രദീപ് അടക്കം മറ്റുള്ള വർക്കുമായി ശ്രദ്ധാഞ്ജലി യർപ്പിച്ച് കെ ഡി എൻ എ

  • 13/12/2021

കുവൈറ്റ് സിറ്റി :  ഡിസംബർ 8ന് നടന്ന ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച  സംയുക്ത  സേനമേധാവി General ബിപിൻ റാവത്ത്‌, സഹധർമ്മിണി മധുലിക   ഉൾപ്പെടെയുള്ള 13 പേർക്കും കോവിഡ് കാലത്ത് ജീവൻ പൊലിഞ്ഞ എല്ലാവർക്കും വേണ്ടി മെഴുകുതിരി തെളിയിച്ച്  ശ്രദ്ധാഞ്ജലി  അർപ്പിച്ച്  കെ ഡി എൻ എ. യുടെ ആദ്യ പൊതു പരിപാടി .  കെ ഡി എൻ എ പ്രഡിഡന്റ് ബഷീർ ബാത്ത ജന. സെക്രട്ടറി എം എം സുബൈർ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം അബ്ബാസിയ ട്രാസ്‌ക് ഹാളിൽ നടന്ന ഏരിയാ ജനറൽ ബോഡി യോഗത്തിലാണ് ഈ ശ്രദ്ധാഞ്ജലി.
 
ഏരിയാ പ്രസിഡന്റ് തുളസീധരൻ തോട്ടക്കരയുടെ അധ്യക്ഷതയിൽ നടന്ന ജനറൽ ഏരിയാ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി ശ്യാം നന്മണ്ട സ്വാഗതം പറഞ്ഞു . ഈയടുത്ത ദിവസം മരണപ്പെട്ട അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂരിന്റെ അമ്മക്ക് വേണ്ടിയും സംഘടനാ അംഗമായ  ശ്രീമതി ഹൈറുന്നീസയുടെ ഭർത്താവിനു വേണ്ടിയും  പ്രത്യേക പ്രാത്ഥനകൾ  നടന്നു
 
 അംഗങ്ങളെ ചേർക്കുന്ന രീതി എളുപ്പമാക്കിയുള്ള ഗൂഗിൾ ഫോം യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് കെ.ഡി.എൻ.എ പ്രസിഡണ്ട് ബഷീർ ബാത്ത  അവതരിപ്പിച്ചു .   മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ പ്രാധാന്യവും കോവിഡ്  കാലത്ത് സംഘടന വൈദ്യ സഹായ രംഗത്തും കാരുണ്യ രംഗത്തും നിർവ്വഹിച്ച മഹത്തരമായ  സേവനങ്ങളും    സംഘടനകളുടെ അനിവാര്യതയും പ്രയോജനവും ഏവർക്കും ബോധ്യപ്പെടുത്തിയ  സാഹചര്യത്തിൽ അനായാസമായി കൂടുതൽ പേരെ അംഗങ്ങളായി   ചേർക്കാനാവുമെന്ന്   അദ്ദേഹം ഓർമ്മിപ്പിച്ചു  . മെമ്പർഷിപ്പ് അപേക്ഷകൾ നേരിട്ടും ഗൂഗിൾ ഫോം വഴിയും പൂരിപ്പിക്കാവുന്നതാണ്‌. 2022 മാർച്ച് മാസത്തിനകം സംഘടനയോട്   താല്പര്യമുള്ള മുഴുവൻ പേരിലേക്കും  കെ.ഡി.എൻ.എ മെമ്പർഷിപ്പ് എത്തിക്കയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 

 എല്ലാ കെ.ഡി.എൻ.എ മെമ്പർമാരും തങ്ങളാൽ കഴിയുന്നത്ര പുതിയ അംഗങ്ങളെ സംഘടനയിലേക്ക് കൊണ്ട് വരണമെന്ന് ജനറൽ സെക്രട്ടറി സുബൈർ എം.എം അഭ്യർത്ഥിച്ചു.  കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏവരെയും സംഘടനയുടെ ഭാഗമാക്കാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രയാസമേറിയ ഈ കാലഘട്ടത്തിൽ കെ.ഡി.എൻ.എ എന്ന സംഘടനയുടെ പ്രസക്തിയെക്കുറിച്ചും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വൈസ് പ്ര സിഡന്റ് കൃഷ്ണൻ കടലുണ്ടി,  ചിഫ് ഓഡിറ്റർ അസീസ് തിക്കോടി,ചാരിറ്റി സെക്രെട്ടറി  അബ്ദുൾ റഹ്‌മാൻ എം പി തുടങ്ങിയവർ ഓർമ്മപ്പെടുത്തി. 

വിമണ്‍സ് ഫോറം പ്രസിഡന്ണ്ട് ഷാഹിന സുബൈർ, ജനറൽ സെക്രട്ടറി രജിത തുളസീധരൻ, മുൻ പ്രസിഡണ്ട് ലീന റഹ്‌മാൻ, കോവിഡ്  രോഗികൾക്കായി  പ്രശംസനീയമായ  സേവനം നടത്തി വരുന്ന  കെ ഡി എൻ എ യുടെ അഭിമാനമായി തീർന്ന വിജേഷ് വേലായുധൻ  തുടങ്ങിയവരും മെമ്പർഷിപ്  പ്രവർത്തനങ്ങൾക്ക്  പൂർണ പിന്തുണ വാഗ്ദാനം നൽകിT.  അബ്ബാസിയ ഏരിയ ട്രഷറർ റയീസ് ആലിക്കോയ, ഏരിയ വൈസ് പ്രസിഡണ്ട് ബാബു പൊയിൽ, പ്രകാശൻ എം വി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം ചെയ്ത  കെ.ഡി.എൻ.എ അംഗങ്ങളായ ആരോഗ്യ പ്രവർത്തകരേയും  സാമൂഹ്യ പ്രവർത്തകരേയും  ആദരിക്കുന്നതിനും ഭാവിയിൽ അവരുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വേണ്ട നടപടികൾ എടുക്കണമെന്ന് അബ്ബാസിയ ഏരിയ ജനറൽ ബോഡി യോഗം  കേന്ദ്ര കമ്മിറ്റിയോട് അഭ്യർത്ഥിച്ചു . ജോയന്റ് സെക്രട്ടറി വിനയ് കുമാർ നന്ദിപ്രകാശിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News