പതിനഞ്ചിൻ്റെ നിറവിൽ എംസിവൈഎം-കെ എം ആർ എം

  • 14/12/2021

കുവൈറ്റ് മലങ്കര സഭയുടെ യുവജന പ്രസ്ഥാനമായ എം സി വൈ എം- കെ എം ആർ എം ൻ്റെ പതിനഞ്ചാം വാർഷികാഘോഷത്തിൻ്റെ സമാപന സമ്മേളനം 2021 ഡിസംബർ 4 നു സൂം വേദിയിൽ സഭയുടെ തലവനും പിതാവുമായ അത്യ അഭിവന്ദ്യ മോറാൻ മോർ ബസേലിയോസ്ക്ലീമ്മീസ് കർദിനാൾ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. എം സി വൈ എം സെക്രട്ടറി ശ്രീ ഫിനോ മാത്യു  സ്വാഗതം ആശംസിച്ച യോഗത്തിൽ എം സി വൈ എം ഡയറക്ടർ  റവ: ഫാ ജോൺ തുണ്ടിയത്ത് ആമുഖ പ്രസംഗവും എം സി വൈ എം പ്രസിഡൻ്റ് ശ്രീ അനിൽ ജോർജ് രാജൻ അദ്ധ്യക്ഷ പ്രസംഗം നടത്തുകയും  ചെയ്തു .പ്രസ്തുത യോഗത്തിൽ പിന്നിട്ട പതിനഞ്ചു വർഷത്തെ പ്രധാന കാര്യപരിപാടികൾ ഉൾകൊള്ളിച്ച് ഒരു ദൃശ്യാവിഷ്ക്കാരം സമർപ്പിക്കുകയും കെ എം ആർ എം പ്രസിഡൻ്റ് ശ്രീ അലക്സ് വർഗ്ഗീസ്, റവ: ഫാ. ജോർജ് കോട്ടപ്പുറം, റവ: ഫാ.ബിനോയ് കൊച്ചുകരിക്കത്തിൽ, റവ:ഫാ.ഷാജി വാഴയിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. കർമ്മ പദധതിയുടെ ഭാഗമായി നടത്തപ്പെട്ട ആരാധന ഗീത മത്സരമായ ശ്ലാമാ ആലൈഖൂൻ്റെ ഫല പ്രഖാപനം യുവ സംഗീത സംവിധായകൻ ശ്രീ വില്യംസ് ഫ്രാൻസിസ് പ്രഖ്യാപിക്കുകയും, മത്സരത്തിൻ്റെ വിവരങ്ങൾ പ്രോഗ്രാം കൺവീനറായ ശ്രീ വർഗ്ഗീസ് ബേബിയും, വിധി നിർണ്ണയത്തിൻ്റെ വിവരങ്ങൾ  മുഖ്യ വിധികർത്താവായ റവ: ഫാ പോൾ നിലയ്ക്കൽ  പങ്കുവെയ്ക്കുകയും ചെയ്തു.  ഇരുപത്തിയൊന്ന് ടീം മാറ്റുരച്ച മത്സരത്തിൽ ലിറ്റിൽ ഫ്ളവർ മലങ്കര കാത്തലിക്ക് ചർച്ച് കുണ്ടറ വിജയികളാകുകയും സെൻ്റ് ബെനഡിക്റ്റ് മലങ്കര കാത്തലിക്ക് ചർച്ച് കോന്നിത്താഴം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. വിജയികൾ ആയ ടീമുകൾക്ക് ക്യാഷ് അവാർഡും , സർട്ടിഫിക്കറ്റുകളും റവ: ഫാ ജോൺ തുണ്ടിയത്ത് നേരിട്ട് സമ്മാനിക്കുകയും ചെയ്തു .2022-ലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നാന്നി കുറിച്ച്‌, സ്വീറ്റ് ഓഫ് സാന്ത എന്ന പേരിൽ നടത്തിപ്പോരുന്ന  കേക്ക് വിൽപ്പനയുടെ ടീസർ വീഡിയോ , ചടങ്ങിൽ പുറത്തിറക്കുകയുണ്ടായി.ട്രഷറർ ശ്രീ നോബിൻ ഫിലിപ്പ് നന്ദി പറയുകയും എം സി വൈ എം ആന്തവും പാപ്പാ മംഗളത്തോടെയും യോഗം അവസാനിച്ചു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News