ബ്ലഡ് ഡോണേഴ്സ് കേരള- കുവൈറ്റ് ചാപ്റ്റർ ജനറല്‍ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു

  • 15/12/2021

കുവൈറ്റ്:  രക്തദാനരംഗത്തെ നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള - കുവൈറ്റ് ചാപ്റ്റർ 2021 ഡിസംബർ 09 നു ജനറല്‍ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു. മുൻ പ്രസിഡന്റ് രഘുബാലിന്റെ  അധ്യക്ഷതയിൽ ചേർന്ന  യോഗത്തില്‍ ജോയിന്റ്‌  സെക്രട്ടറി മുനീർ PC 2020-21 വർഷത്തെ പ്രവർത്തന റിപ്പോര്‍ട്ടും, ബിജി മുരളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനയുടെ പുതുക്കിയ ബൈലോ യോഗത്തിൽ വിശദമായി അവതരിക്കപ്പെട്ടു.

പുതുക്കിയ ബൈലോ പ്രകാരമുള്ള ഭാരവാഹികളുടെ പട്ടിക യോഗത്തിൽ അവതരിപ്പിക്കുകയും , 2022 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഐക്യകണ്ഠേന  തിരഞ്ഞെടുക്കുകയും ചെയ്തു. 

ബിഡികെ കുവൈറ്റ് ചാപ്റ്ററിന്റെ ജനറൽ കൺവീനറായി രാജൻ തോട്ടത്തിലിനേയും , ജോയിന്റ് കൺവീനറായി ജയൻ സദാശിവനെയും തിരഞ്ഞെടുത്തു. കൂടാതെ അഡ്മിനിസ്ട്രേഷൻ , മീഡിയ , ഫിനാൻസ് , വിഷ്വൽസ്‌ , ഇവെന്റ്സ് , എമർജൻസി റസ്പോൺസ്‌ , ട്രാൻസ്‌പോർട് , ഏഞ്ചൽസ്  ( വനിതാ വിങ് ), കണ്ടെന്റ് ക്രിയേസ്റ്റർസ് എന്നീ വിഭാഗങ്ങളിൽ കോഓർഡിനേറ്റർമാരെയും , അംഗങ്ങളെയും , പതിമൂന്നംഗ  എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു. 

യോഗത്തിനു ബിജി മുരളി സ്വാഗതവും , ലിനി ജോയി നന്ദിയും രേഖപ്പെടുത്തി.കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും  സ്ഥാപനങ്ങളും, സന്നദ്ധ രക്തദാന പ്രവർത്തനങ്ങളിൽ സേവനം നൽകാൻ താത്പര്യമുള്ളവരും കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News