വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടരുത് ; സംരക്ഷിക്കേണ്ടത് വിശ്വാസികൾ. കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ.

  • 16/12/2021

കുവൈറ്റ് (ഖുർതുബ); വിശ്വാസികൾ ദൈവത്തിന് സമർപ്പിക്കുന്ന സ്വത്തുവകകൾ ആണ് 'വഖഫ്' എന്നറിയപ്പെടുന്നത്. അവ വിൽപ്പന നടത്തപ്പെടാനോ കൈമാറ്റം ചെയ്യപ്പെടാനോ പാടില്ലാത്തതാണ്.ദാനംചെയ്ത വ്യക്തിയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കനുസരിച്ച് കൈകാര്യം ചെയ്യപ്പെടേണ്ടതും വിശ്വാസികൾക്ക് അതിൽനിന്ന് ഉപകാരം ലഭിക്കേണ്ടതും ആണ്.

അതുകൊണ്ടുതന്നെ അവയുടെ കൈകാര്യം വിശ്വാസികൾ മാത്രം നിർവഹിക്കേണ്ടതാണ്. കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ സംഘടിപ്പിച്ച പഠന ക്യാമ്പ് ആഹ്വാനം ചെയ്തു.പ്രവാചകൻ (സ) യുടെ കാലംമുതൽ വിശ്വാസികൾ ദൈവത്തിന് സമർപ്പിക്കുകയും വിശ്വാസികൾക്ക് ഉപകാരം ലഭിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ നീക്കിവെക്കുന്ന സ്വത്തുക്കളാണ് 'വഖഫ് '.
ഇന്ത്യയിൽ രാജ്യത്ത് നിലവിലുള്ള  മുപ്പതോളം വരുന്ന വിവിധ സംസ്ഥാന വഖഫ് ബോർഡുകൾ ആണ് 'വഖഫ് സ്വത്തുക്കൾ' കൈകാര്യം ചെയ്യുന്നത് .

അവയുടെ ജീവനക്കാരെ, ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നതും അവർക്ക് വേദനം നൽകുന്നതും 'വഖഫ് ബോർഡ്' നേരിട്ട് ആണ്. നാഷണൽ വഖഫ് ബോർഡ് നിർദ്ദേശങ്ങളും നിയമം അനുശാസിക്കുന്നതും അതാണ്.പഠനസംഗമത്തിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച്  പി. എൻ. അബ്ദുല്ലത്തീഫ് മദനി, അബ്ദുസ്സലാം സ്വലാഹി, അബ്ദുറഹ് മാൻ അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു. സക്കീർ കൊയിലാണ്ടി സ്വാഗതവും ഷഫീഖ് മോങ്ങം നന്ദിയും പറഞ്ഞു.

Related News