സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധനയില്‍ ചില വിഭാഗക്കാർക്ക് ഇളവ്

  • 17/12/2021

റിയാദ്: സൗദി അറേബ്യയിലേക്ക് വരുമ്പോൾ കൊവിഡ് പി.സി.ആർ പരിശോധന  നടത്തണമെന്ന നിബന്ധനയിൽ നിന്ന് ചില വിഭാഗങ്ങളിലുള്ളവരെ ഒഴിവാക്കി. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം   അറിയിച്ചത്. സ്വദേശി സ്‍ത്രീയെ വിവാഹം ചെയ്‍തിട്ടുള്ള വിദേശി,  സ്വദേശി പുരുഷന്റെ വിദേശിയായ ഭാര്യ, അവരുടെ കുട്ടികൾ, മാതാപിതാക്കൾ, വീട്ടുജോലിക്കാർ എന്നിവരെയാണ് കൊവിഡ് പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയത്. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി ആരോഗ്യ വകുപ്പ് സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. 

Related News