കോവിഡാനന്തര പ്രവാസം; കുവൈത്ത് കെ.എം.സി.സി. നേതാക്കൾ ഇന്ത്യൻ അംബാസ്സഡറുമായി ചർച്ച നടത്തി:

  • 18/12/2021

കുവൈത്ത് സിറ്റി:കുവൈത്ത് കെ എം സി സി നേതാക്കൾ സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അംബാസ്സഡറുമായി ചർച്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് എംബസി ആനുകാലികമായി നടപ്പാക്കിയ എല്ലാ ജനസേവന പദ്ധതികളെയും അംബാസ്സഡറുടെ സമയോജിത ഇടപെടലുകളെയും നേതാക്കൾ പ്രത്യേകം  അഭിനന്ദിച്ചു. കോവിഡാനന്തര  പ്രവാസി പ്രതിസന്ധികളും ആശങ്കകളും പരിഹാര നിർദ്ദേശങ്ങളും അദ്ദേഹവുമായി ചർച്ച ചെയ്തു. കോവിഡ് കാലത്ത് തുല്യതയില്ലാത്ത ആരോഗ്യ സേവനങ്ങളുമായി പ്രശംസനീയ പ്രവർത്തനം നടത്തിയ കെഎംസിസി മെഡിക്കൽ വിങ് അംഗങ്ങളും സംഘത്തോടൊപ്പമുണ്ടായിരുന്നു. അർജുന അതിമുത്തുവിൻ്റെ മോചനം, പാസ്പോർട്ട് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കൽ, മരണാന്തര പ്രവർത്തനങ്ങൾ നടത്തുന്ന പ്രമുഖ സംഘടനാ വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡ്, തുടങ്ങി നേതാക്കൾ ഉന്നയിച്ച വിവിധങ്ങളായ വിഷയങ്ങൾ വളരെ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. 

ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ,  ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര ട്രഷറർ എം.ആർ. നാസർ, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, എഞ്ചിനീയർ മുഷ്താഖ്, ഷരീഫ് ഒതുക്കുങ്ങൽ, വിവിധ ജില്ലാ നേതാക്കളായ ഫൈസൽ കടമേരി,ബഷീർ തെങ്കര, ഹബീബ് റഹ്മാൻ, ഷാഫി കൊല്ലം, മെഡിക്കൽ വിംഗ് നേതാക്കളായ ഡോ.അബ്ദുൾ ഹമീദ്, നിഹാസ് വാണിമേൽ, ഡോ.മുഹമ്മദലി, മുഹമ്മദ്‌ മനോളി, മൊയ്‌തീൻ  ബയാർ  , ശറഫുദ്ധീൻ പൊന്നാനി തുടങ്ങിയവർ കൂടിക്കാഴ്ച്ചയിൽ സംബന്ധിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News