പൽപക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • 18/12/2021

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റും (പൽപക്) മെട്രോ മെഡിക്കൽ കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാൽമിയ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിൽ വെച്ച് നടത്തിയ ക്യാമ്പിൽ നൂറിലധികം ആളുകൾ  സേവനം പ്രയോജനപ്പെടുത്തി.


മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം മെട്രോ മെഡിക്കൽ കെയർ അഡ്മിൻ ആന്റ് ബിസിനെസ്സ് ഡവലപ്പ്മെന്റ് മാനേജർ ഫൈസൽ ഹംസ നിർവഹിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും തുടർന്ന് ഒരു വർഷകാലം മെട്രോ കെയറിന്റെ യൂണിറ്റുകളിൽ ചികിസ്തയ്ക്ക് ഡിസ്കൗണ്ട് ലഭ്യമാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു. 

പൽപക് പ്രസിഡന്റ് പ്രേംരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജിജു മാത്യു സ്വാഗതവും രക്ഷാധികാരി പി.എൻ കുമാർ , ഉപദേശക സമിതി അംഗം സുരേഷ് മാധവൻ ആശംസകളും സാമൂഹ്യ വിഭാഗം സെക്രട്ടറി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News