ഹല സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ തുറക്കുന്നു

  • 18/12/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ ആതുരസേവന രംഗത്ത് പുതു മാറ്റവുമായി  ഹല സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ അടുത്ത തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക്  ഉല്ഘാടനം ചെയ്യുമെന്ന് ഹല ഗ്രൂപ്പ് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.ബൈറൂത്ത് സ്ട്രീറ്റില്‍ നര്‍ഗ പോലിസ് സ്റ്റേഷന് എതിര്‍ വശത്താണ് ഹല സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ തുറക്കുന്നത്.  'ഗുണമേന്മയുള്ള ആരോഗ്യപരിപാലനത്തിലെ കല' എന്ന ടാഗ് ലൈനില്‍ ആരംഭിക്കുന്ന സെന്റര്‍ കുവൈത്ത് ജനതക്ക് മികച്ച സേവനമാണ് ഒരുക്കുന്നത്.  

55,000 ചതുരശ്ര അടിയിൽ പത്ത് നിലകളുള്ള മെഡിക്കൽ സെന്ററിൽ വിവിധ സ്പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെന്റുകളും ലഭ്യമാണ്. മെഡിക്കല്‍ സെന്ററില്‍ ഫാര്‍മസിയും എല്ലാ ആധുനികസജ്ജീകരണങ്ങളുമുള്ള ഡയ്ഗ്‌ണോസ്റ്റിക് സെന്ററുമുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.ഡെർമറ്റോളജി & കോസ്‌മെറ്റോളജി രംഗത്തെ ഏറ്റവും നൂതനമായ  ലേസർ, കോസ്‌മെറ്റിക് ആരോഗ്യ ചികല്‍സാ രീതികള്‍ ഉള്‍ക്കൊള്ളിച്ച് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് നിലകള്‍ ക്രമീകരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.  

ലോകോത്തര മെഡിക്കൽ പരിചരണം സാധാരണക്കാര്‍ക്കും എത്തിക്കുമെന്നും സമൂഹത്തിന് മികച്ച ആരോഗ്യ പരിരക്ഷ നൽകുകയാണ്  തങ്ങളുടെ ലക്ഷ്യമെന്നും ദന്തചികിത്സ, പ്രസവചികിത്സ & ഗൈനക്കോളജി, ഇന്റേണൽ മെഡിസിൻ, റേഡിയോളജി, പീഡിയാട്രിക്സ്, എൻഡോക്രൈനോളജി, ജനറൽ പ്രാക്ടീസ് തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്റുകള്‍ തുടക്കത്തില്‍ തന്നെ ലഭ്യമാകുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിസാര്‍ റഷീദ് പറഞ്ഞു.ഹല ക്ലിനിക്കില്‍ പിസിആര്‍ ടെസ്റ്റിനായി രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായ എട്ട് ദിനാറാണ് ഈടാക്കുന്നതെന്നും   ഇതിനികം തന്നെ പത്തായിരത്തോളം ആളുകള്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തിയതായും മാനേജ്മെന്റ് അറിയിച്ചു .   

രാജ്യത്ത് പി‌സി‌ആർ സ്വാബ് ടെസ്റ്റിംഗ് റേറ്റ് നിശ്ചയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുവാന്‍ ഹലക്ക്  സാധിച്ചതില്‍ കൃതാര്‍ത്ഥയുണ്ടെന്ന് വൈസ് ചെയര്‍മാന്‍ രാഹുല്‍ അറിയിച്ചു.  ഉയര്‍ന്നനിലവാരമുള്ള ചികിത്സ താങ്ങാനാകുന്ന നിരക്കില്‍ ഏവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യമെന്നും ഉയര്‍ന്ന ചെലവില്‍ വിദേശങ്ങളില്‍  പോയി ചികിത്സതേടുവാന്‍ ഇടവരാത്തവിധത്തില്‍ എല്ലാവര്‍ക്കും സമഗ്രമായ ആരോഗ്യപരിപാലനം ലഭ്യമാക്കുമെന്നും വൈസ്  ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 

ആരോഗ്യ രംഗത്തെ അതികായരായ  അന്താരാഷ്ട്ര ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തി കുവൈത്ത് ജനതക്ക് ഏറ്റവും മിതമായ നിരക്കില്‍ ആരോഗ്യ സേവനം നല്‍കുന്നതിനായുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് ഗ്രൂപ്പ് സിഇഒ ഡോ അനീഷ് വർഗീസ് അറിയിച്ചു. ജനങ്ങളോടുള്ള ഹല ഗ്രൂപ്പിന്‍റെ മികച്ച ഉദാഹരണമാണ് ഹല ഫൗണ്ടേഷണെന്നും കമ്പനിയുടെ ലാഭത്തിന്‍റെ പത്ത് ശതമാനം ഹല ഫൗണ്ടേഷന് നല്‍കുമെന്നും ഹല ഗ്രൂപ്പ് അറിയിച്ചു.

പത്ര സമ്മേളനത്തില്‍ ഹാല ഗ്രൂപ്പ് ചെയർമാൻ ഫൈസൽ അലി ഹംദാൻ അൽ ആസ്മി, വൈസ് ചെയർമാൻ രാഹുൽ രാജൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ  നിസാർ റഷീദ്, മാനേജ്‌മെന്റ് അഡ്വൈസർ പ്രവീൺ നായർ മെഡിക്കൽ ഡയറക്ടർ  ഡോ ജെയിംസ് നീരൂദ, ഗ്രൂപ്പ് സിഇഒ  ഡോ അനീഷ് വർഗീസ്, മെഡിക്കൽ അഡ്വൈസർ  ഡോ. അബേദൽ റഹീം അൽ ഖാദി, സിഇഒ നിസാർ യാക്കൂബ് എന്നീവര്‍ പങ്കെടുക്കുന്നു.

Related News