തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ്‌ ( ട്രാസ്‌ക്) ക്രിസ്തുമസ് ആഘോഷം

  • 19/12/2021

തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ്‌ കളിക്കളം കുട്ടിക്കളുടെ നേതൃത്വത്തിൽ ക്രിസ്തുമസ് പ്രോഗ്രാം സംഘടിപ്പിച്ചു. വർണ്ണാഭമായ കലാപരിപാടികൾ, ക്രിബ് മത്സരം, കരോൾ ഗാനങ്ങൾ , പാപ്പാ സംഗമം എന്നിവയോടെ സംഘടിപ്പിച്ച പരിപാടിയിൽ 15 മാത് വാർഷികത്തിൽ എത്തി നിൽക്കുന്ന അസോസിയേഷൻ,  അംഗങ്ങളുടെ സഹകരണത്തോടെ വനിതാ വേദിയുടെ നേതൃത്വത്തിൽ കുവൈറ്റിൽ ആദ്യമായി 15 മീറ്റർ കേക്ക് ഉണ്ടാക്കിയത് വേറിട്ട കാഴ്ച്ചയായി.

ക്രിബ് മത്സരത്തിൽ പങ്കെടുത്ത ആറു ടീമുകളിൽ നിന്നും അബ്ബാസിയ A ഒന്നാം സമ്മാനവും, അബ്ബാസിയ ബി രാണ്ടാം സ്ഥാനവും, സാൽമിയ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കളിക്കളം ജനറൽ കൺവീനർ മാസ്റ്റർ ഗൗതം പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കളിക്കളം സെക്രട്ടറി മാസ്റ്റർ തേജസ്‌ കൃഷ്ണ സ്വാഗതവും ട്രാസ്‌ക് പ്രസിഡന്റ് ശ്രീ. അജയകുമാർ ഉത്ഘാടനവും നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടൻ, ജനറൽ സെക്രട്ടറി ശ്രീ. ജോയ് തോലത്ത്, ട്രഷറർ ശ്രീ. ജാക്സൻ ജോസ്, വനിതാ വേദി സെക്രട്ടറി ശ്രീമതി. ജിഷ സോജൻ കളിക്കളം ഏരിയ ഭാരവാഹികൾ സെൻട്രൽ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News