കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മംഗഫ് വാർഷികം സമ്മേളനം സംഘടിപ്പിച്ചു.

  • 19/12/2021

കുവൈറ്റ് സിറ്റി:- കൊല്ലം ജില്ലയിൽ നിന്നും കുവൈറ്റിൽ അധിവസിക്കുന്നവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മംഗഫ് യൂണിറ്റിന്റെ വാർഷിക സമ്മേളനം യൂണിറ്റ് കൺവീനർ ബിനിൽ റ്റി.ഡി യുടെ അദ്ധ്യക്ഷതയിൽ രാജിമോളുടെ പ്രാർത്ഥനയേടെ ആരംഭിച്ചു. സമ്മേളനം പ്രസിഡന്റ് സലിം രാജ്  ഉദ്ഘാടനം ചെയ്തു. ജോ: കൺവീനർ അബ്ദുൽ വാഹിദ് സ്വാഗതവും , ടിറ്റോ ജോർജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോ. കൺവീനർ ശിവപ്രസാദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചയിൽ സുഗതൻ , അനിയൻ കുഞ്ഞു , ജയകുമാർ ,സിബി ജോസഫ് ,എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ പുതിയ വർഷ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെക്രട്ടറിമാരായ ജയൻ സദാശിവൻ, വർഗ്ഗീസ് വൈദ്യൻ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി അബ്ദുൽ വാഹിദ് (കൺവീനർ) ബൈജൂ മിഥുനം, ടിറ്റോ ജോർജ് ജോ: കൺവീനർമാർ ,സിബി ജോസഫ് , രഞ്ചന ബിനിൽ ,സംഗീത് സുഗതൻ, ജയകുമാർ , വിഷ്ണു ജനാർദ്ദനൻ , രാജിമോൾ , അനീഷ് മുരളിധരൻ , നൈസാം നൂറുദ്ദീൻ, ലിബി ബിജു, ബിജിത്ത് ചിത്തരജ്ഞൻ, രാജി ഷാജി,  റെജി കുഞ്ഞുകുഞ്ഞു . എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. ബൈജൂ മിഥുനം നന്ദി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News