സൗദിയില്‍ അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും

  • 19/12/2021

റിയാദ്: സൗദി അറേബ്യയില്‍  അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ഉടന്‍ നടത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

അഞ്ചു മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഉടന്‍ തന്നെ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കും. പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം പകുതിയോളം ലോകരാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ആയതിനാല്‍ ജാഗ്രത കൈവിടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News