കുവൈറ്റ് സിറ്റി :- ദീർഘകാല പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്കു മടങ്ങുന്ന പുത്തൂർ സ്വദേശിയും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മങ്കഫ് യൂണിറ്റ് അംഗവും കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി ജീവനക്കാരനുമായിരുന്ന എൻ.കെ.പൊന്നനു സമാജം യാത്രയയപ്പ് നൽകി. ഫോക്ക് ഹാളിൽ ചേർന്ന യോഗത്തിന് കൺവീനർ ബിനിൽ റ്റി. ടി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യു. സെക്രട്ടറിമാരായ ജയൻ സദാശിവൻ, വർഗ്ഗീസ് വൈദ്യൻ എന്നിവർ ആശംസകളർപ്പിച്ചു. പൊന്നൻ മറുപടി പ്രസംഗം നടത്തി. അബ്ദുൽ വാഹിദ് സ്വാഗതവും,ബൈജു മിഥുനം നന്ദി പറഞ്ഞു. സലിംരാജ് ഉപഹാരം കൈമാറി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?