ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ചുമതല വൈസ് പ്രസിഡന്റ്‌ ശ്രീ ബൈജു പോളിന്

  • 22/12/2021

കുവൈറ്റ് : ഒ.ഐ.സി.സി കുവൈറ്റ് ഇടുക്കി ജില്ലാക്കമ്മിറ്റി പ്രസിഡൻ്റ്  ചുമതല വൈസ് പ്രസിഡൻ്റ് ബൈജു പോളിനു കേന്ദ്രകമ്മിറ്റിയുടെ അനുമതിയോടുകൂടി കൈമാറിയതായി പ്രസിഡൻ്റ് ജോസഫ് മൂക്കൻതോട്ടം.

നിലവിലെ ഒഐസിസി കുവൈറ്റ്‌ ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ ജോസഫ് മൂക്കൻതോട്ടം  30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു.കോവിഡ് മഹാമാരികാലത്തു തന്നോടൊപ്പം ചേർന്ന് പ്രവർത്തിച്ച എല്ലാ ഒഐസിസി കമ്മിറ്റി അംഗങ്ങൾക്കും,വിശിഷ്യ എല്ലാവിധ പിന്തുണയും നൽകിയ ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

Related News