കെ കെ എം എ ഫിന്താസ് ബ്രാഞ്ച് പ്രവർത്തക സംഗമം സംഘടിപ്പിച്ചു

  • 22/12/2021

കുവൈറ്റ്‌ : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഫിന്റാസ് ബ്രാഞ്ച് പ്രവർത്തക സംഗമം കെ കെ എം എ രക്ഷധികാരി പി കെ അക്ബർ സിദ്ദിഖ് ഉത്ഘാടനം ചെയ്തു 

കെ കെ എം എ ചെയർമാൻ എ ൻ എ മുനീർ മുഖ്യ പ്രഭാഷണം നടത്തി  കേന്ദ്ര പ്രസിഡന്റ് എ പി അബ്ദുൽ സലാം, ഇബ്രാഹിം കുന്നിൽ, സോൺ പ്രസിഡന്റ് നിസ്സാം നാലകത്ത്, ഒ എം ഷാഫി, പി. റഫീഖ്, മുഹമ്മദ് അലി
കടിഞ്ഞിമൂല എന്നിവർ ആശംസ പ്രസംഗം നടത്തി കെ കെ എം എ ഫിന്താസ് ബ്രാഞ്ച് പ്രസിഡന്റ് കെ പി നിയാദ് വളപട്ടണം യോഗത്തിൽ അദ്യക്ഷം വഹിച്ചു ബ്രാഞ്ച് നേതാക്കളായ സലിം കൊമ്മേരി , നാസർ എം ടി , നസിർ എ ടി. , ആർ കെ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.

നാട്ടിലേക്കു യാത്ര പോവുന്ന കെ കെ എം എ ചെയർമാൻ  എ ൻ എ മുനീർ സാഹിബിന്  പ്രവർത്തകർ ഊഷ്മളമായ  യാത്രയപ്പ് നൽകി ബ്രാഞ്ചിന്റെ ഉപഹാരം ചടങ്ങിൽ മുനീർ സാഹിബ്‌ ഏറ്റു വാങ്ങി . ഫിന്റാസ് ബ്രാഞ്ച് ജനറൽ സെക്രട്ടറി കെ അബ്ദുൽ അസീസ് സ്വാഗതവും, എ ൻ കെ നാസർ  നന്ദിയും പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News