നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കുന്നതിനിടെ പ്രവാസി മരിച്ചു

  • 22/12/2021

റിയാദ്: നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി യു.പി സ്വദേശി മരിച്ചു. റിയാദ് വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്.  സഹറന്‍പൂര്‍ സ്വദേശി മുഹ്തസിം അഹമ്മദ് (48) ആണ് റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ പാസഞ്ചേഴ്‌സ് ലോഞ്ചില്‍ മരിച്ചത്.

ഗോ എയര്‍ റിയാദ്-ഡല്‍ഹി വിമാനത്തിലേക്കുള്ള ബോഡിങ് പാസുമെടുത്ത്, എമിഗ്രേഷന്‍ നടപടികളും പൂര്‍ത്തീകരിച്ച് വിമാനം കാത്തിരിക്കുകയാണ്. പെട്ടെന്ന് നെഞ്ചുവേദന വന്ന് ഇരിപ്പിടത്തിലേക്ക് ചാഞ്ഞു അന്ത്യം സംഭവിച്ചു. റിയാദില്‍ ഹൗസ് ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് ഷെഹീദ്, മാതാവ്: ഭൂരി, ഭാര്യ: മുഹ്‌സിന. 

Related News