കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

  • 24/12/2021

കുവൈറ്റ്‌ : കോവിഡ്‌ മഹാമാരിക്കാലത്തെ ആത്മാർഥവും അർപ്പണബോധത്തോടെയുമുള്ള സേവനങ്ങൾക്ക്‌ ആരോഗ്യ മേഖലയിലുള്ള പ്രവർത്തകരെ ആദരിച്ചു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കുവൈറ്റിലെ സർക്കാർ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഇടവകാംഗങ്ങളായ 500-ലധികം പേർ ആദരം ഏറ്റുവാങ്ങി.

 നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ മഹാ ഇടവക വികാരി റവ. ഫാ. ജിജു ജോർജ്ജ്‌ അദ്ധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ജേക്കബ്‌ തോമസ്‌ വല്ലേലിൽ സ്വാഗതവും, കൺവീനർ ദീപക്‌ അലക്സ്‌ പണിക്കർ നന്ദിയും രേഖപ്പെടുത്തി. ഇടവക സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോൺ പി. ജോസഫ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം കെ.ഇ. മാത്യൂസ്‌, ഭദ്രാസന കൗൺസിലംഗം എബ്രഹാം സി. അലക്സ്‌, ആരോഗ്യപ്രവർത്തകരായ ഡോ. ഫിലിപ്പ്‌ കോശി വൈദ്യൻ, അമ്പിളി തോമസ്‌ എന്നിവർ പ്രസംഗിച്ചു. ജോബി എബ്രഹാം, നിതിൻ വർഗീസ്‌ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കൺവീനറന്മാരായ ജോസ്‌ വർഗീസ്‌, മാത്യൂ വി. തോമസ്‌ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News