ഉംറക്ക് പോയ കുടുംബം വാഹനാപകടത്തില്‍പ്പെട്ടു, നാല് മരണം

  • 24/12/2021

റിയാദ്: ഉംറയ്ക്ക് പുറപ്പെട്ട കുടുംബം റിയാദില്‍ വാഹനാപകടത്തില്‍പ്പെട്ടു. നാല് പേര്‍ മരിച്ചു. ഈജിപ്ഷ്യന്‍ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. റിയാദ് നഗരത്തിന് സമീപം അല്‍ഖുവയ്യയിലാണ് വാഹനാപകടം ഉണ്ടായത്.

 ഈജിപ്ഷ്യന്‍ കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. ഉംറ നിര്‍വഹിക്കാനായി റിയാദില്‍ നിന്നും സ്വന്തം വാഹനത്തില്‍ പുറപ്പെട്ട കുടുംബനാഥനും ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബമാണ് റിയാദില്‍ നിന്നും നൂറോളം കിലോമീറ്റര്‍ അകലെ അല്‍ഖുവയ റോഡില്‍ അപകടത്തില്‍പ്പെട്ടത്. ഭര്‍ത്താവും ഭാര്യയും രണ്ട് കുട്ടികളും സംഭവസ്ഥലത്ത് മരിച്ചു. പരിക്കേറ്റ മൂന്ന് കുട്ടികളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഈ കുട്ടിയെ റിയാദ് കിങ് സല്‍മാന്‍ ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു കുട്ടികള്‍ അല്‍ഖുവയ ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

Related News