നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

  • 24/12/2021

റിയാദ്: അടുത്ത മാസം നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെ മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിയംപറമ്പ് പരേതനായ സൈനുദീന്‍ മാസ്റ്ററുടെ മകന്‍ ചെമ്പാന്‍ മുഹമ്മദ്കുട്ടി എന്ന കുഞ്ഞാപ്പു (64) ആണ് ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. 

ജിദ്ദയില്‍ കിലോ പത്തില്‍ സഫ്വാന്‍ ഫാര്‍മസി കമ്പനിയില്‍ ജീവനക്കാരനാണ്. 35 വര്‍ഷത്തിലധികമായി യു.എ.യിലും സൗദിയിലുമായി പ്രവാസിയാണ്.  ഭാര്യ: മറിയുമ്മ. മക്കള്‍: അമീറുദ്ദീന്‍, മാജിദ, അന്‍വര്‍ഷ, അഷ്ഫാഖ്, അഹമ്മദ് ജാസിം, ഫാത്തിമ ഹനാന്‍. 

Related News