സാം പൈനമുടിന് കെ കെ എം എ യാത്രയായപ്പ് നൽകി

  • 25/12/2021

കുവൈറ്റ്‌ :പ്രവാസത്തിന്റെ നാല് പതിറ്റാണ്ട് കുവൈറ്റിലെ സാമൂഹിക - രാഷ്ട്രീയ - സംസാരിക രംഗത്ത് നിറ സാന്നിധ്യം കൊണ്ട് ജനകീയനായ  സാം പൈനമൂടിന് കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി. കുട്ടികൾക്ക് മാതൃ ഭാഷാ പഠനം സുസാധ്യമാക്കിയതിലും  സാധാരണക്കാരായ പ്രവാസികളുടെ പ്രശനങ്ങൾ പരിഹരിക്കുന്നതിലും അദ്ദേഹത്തിന്റെ സേവനങ്ങൾ കെ കെ എം എ സംഘടിപ്പിച്ച പരിപാടിയിൽ ആശംസകൾ നേർന്നു കൊണ്ട് നേതാക്കൾ എടുത്തു പറഞ്ഞു.

കെ കെ എം എ കേന്ദ്ര പ്രസിഡന്റ് എ പി അബ്ദുൽ സലാം ആദ്യക്ഷം വഹിച്ചു.ചെയർമാൻ എ ൻ എ മുനീർ  അദ്ദേഹത്തിന് സംഘടനയുടെ ഉപഹാരം നൽകി.യാത്രയയപ്പിനു സാം നന്ദി രേഖപ്പെടുത്തി.കേന്ദ്ര നേതാക്കളായ  ഇബ്രാഹിം കുന്നിൽ, കെ ബഷീർ, ബി എം ഇക്ബാൽ, സി. ഫിറോസ്, കെ സി ഗഫൂർ,  ഒ എം ഷാഫി, കെ എ ച് മുഹമ്മദ് കുഞ്ഞി, വി കെ ഗഫൂർ, നിസ്സാം നാലകത്ത്, കലാം മൗലവി,ഷാഹിദ് ലബ്ബ, പി എം ജാഫർ എന്നിവർ സംബന്ധിച്ചു.കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതവും, കേന്ദ്ര അഡ്മിൻ സെക്രട്ടറി വി എച് മുസ്തഫ നന്ദിയും പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News