പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

  • 26/12/2021

റിയാദ്: റിയാദിൽ മലയാളി ഹൗസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്‍ദുൽബാരി സഖാഫി (40) ആണ് മരിച്ചത്. 

എട്ടു വർഷമായി റിയാദിലെ ബദിയ ഡിസ്ട്രിക്ട്രിൽ ഹൗസ് ഡ്രൈവറായി ജോലി ചെയുകയായിരുന്നു. കഴിഞ്ഞ മൂന്നര വർഷമായി നാട്ടിൽ പോയിട്ടില്ല. മാതാവ്: കതിയകുട്ടി, ഭാര്യ: റഹ്മത്, മക്കൾ: ഫാത്തിമ ബരീറ, അബ്‍ദുൽബാസിത്. സഹോദരങ്ങൾ: അബ്‍ദുറഹ്മാൻ (റിയാദ്), അബുബക്കർ (ഒമാൻ), സുലൈമാൻ, ജമാൽ (ഇരുവരും യുഎഇ). 

Related News