ടിക് ടാക് ക്രിസ്തുമസ്, ന്യൂ ഇയർ ആഘേഷം സംഘടിപ്പിച്ചു.

  • 27/12/2021

കുവൈറ്റ് സിറ്റി:- കുവൈറ്റിലെ ടിക് ടോക്ക് കലാകരൻമാരുടെ കൂട്ടായ്മയായ ടിക് ടോക് ആക്ടേഴ്സ് കുവൈറ്റ് ( TIKTAK) നേതൃത്വത്തിൽ ഡിസംബർ 24 ന് അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ഷാമോൻ പൊൻകുന്നിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  മികച്ച ടിക് ടോക്ക് കലാകരൻമാരെയും , കുട്ടികളെയും മെമന്റോ നൽകി ആദരിച്ചു.. അംഗങ്ങൾ അവതരിപ്പിച്ച മാജിക് ഷോ . മോണോ ആക്ട് കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ പരിപാടികൾക്ക് മിഴിവേകി. കുവൈറ്റിൽ ഇദംപ്രഥമമായി നടത്തിയ ടിക്ക് ടോക് കലാകരൻമാരുടെ ഈ കൂട്ടായ്മക്ക് ദീപ ആശംസകളർപിച്ചു.ജീനു സ്വാഗതവും, അൻസാർ നന്ദിയും പറഞ്ഞു. റാനാ .സ്, സൂര്യ, സന, വിമൽ ,വിജിൻ, ഷിഹാസ് ,ഷെബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News