പൽപക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 27/12/2021

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ  2021 വർഷത്തെ വാർഷിക സമ്മേളനം മംഗഫിൽ തയ്യറാക്കിയ ജോഷി പീറ്റർ നഗറിൽ വച്ച് നടന്നു. സമ്മേളനത്തിന്റെ  ഉദ്ഘാടനം പൽപക് രക്ഷാധികാരി പി.എൻ കുമാർ നിർവഹിച്ചു. പൽപക് പ്രസിഡന്റെ പ്രേംരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൽപക് ജനറൽ സെക്രട്ടറി ജിജു മാത്യുവും ട്രഷറർ ശ്രീഹരിയും 2021 വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ശിവദാസ് വാഴയിൽ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ വച്ച് 2022 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.  പ്രസിഡന്റ് സുരേഷ് പുളിക്കൽ, ജനറൽ സെക്രട്ടറി സുരേഷ് മാധവൻ, ട്രഷറർ - പ്രേംരാജ്, വൈസ് പ്രസിഡൻറ്  വേണു അലനല്ലൂർ, ജോയിന്റ് സെക്രട്ടറി സി.പി. ബിജു, ആട്സ് സെക്രട്ടറി സുനിതാ പദ്മകൃഷ്ണൻ , സാമൂഹ്യ വിഭാഗം സെക്രട്ടറി സുരേഷ് കുമാർ , മീഡിയാ സെക്രട്ടറി രാജേഷ് പരിയാരത്ത്, സ്പോട്സ് സെക്രട്ടറി നൗഷാദ് എന്നിവരെ തിരഞ്ഞെടുത്തു.

 കൂടാതെ അബാസിയ ഏരിയ പ്രസിഡന്റ് ജയൻ നമ്പ്യാർ, അബാസിയ ഏരിയ സെക്രട്ടറി മുഹമദ് ഹനീഫ, ഫഹാഹീൽ ഏരിയ പ്രസിഡൻറ്  ശശികുമാർ ,ഫഹാഹീൽ ഏരിയ സെക്രട്ടറി ഷാജു തീത്തുണ്ണി, ഫർവാനിയ ഏരിയ പ്രസിഡൻറ് സക്കീർ പുതുനഗരം, ഫർവാനിയ ഏരിയ സെക്രട്ടറി ശ്രീജു കുമാർ , സാൽമിയ ഏരിയ പ്രസിഡൻറ് നന്ദകുമാർ , സാൽമിയ ഏരിയ സെക്രട്ടറി ബിന്ദു വരദ , വനിതാവേദി ജനറൽ കൺവീനർ ഐശ്വര്യാ രാജേഷ്, ബാലസമിതി ജനറൽ കൺവീനർ വിമലാ വിനോദ് എന്നിവരെയും തെരഞ്ഞെടുത്തു.


ഇതിനുപുറമേ കേന്ദ്ര കമ്മിറ്റി അംഗങ്ങളായി, ശ്രീജ മധു , സലാം പട്ടാമ്പി, ഹരീഷ് പാറകോട്ടിൽ, ശ്രുതി ഹരീഷ്, ജിജു മാത്യു, രതീഷ്, സുധീർ എന്നിവരെയും തെരഞ്ഞെടുത്തു. ആഡിറ്റർയായി  രാജേഷ് കുമാറിനെയും തെരഞ്ഞെടുത്തു.പുതിയതായി തിരഞ്ഞെടുത്ത ജനറൽ സെക്രട്ടറി സുരേഷ് മാധവൻ നന്ദി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News