കുവൈത്ത് കേരളാ ഇസ്‌ലാഹീ സെന്റർ ഫഹാഹീൽ ഏരിയ യാത്രയയപ്പ് സംഘടിപ്പിച്ചു.

  • 28/12/2021

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ദുറഹ്‌മാൻ വി.കെ. കാപ്പാട്, യാസിർ എം.സി. കണ്ണൂർ എന്നിവർക്ക് കുവൈത്ത് കേരളാ ഇസ്‌ലാഹീ സെന്റർ ഫഹാഹീൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

പ്രവാസത്തിന്റെ നാലു പതിറ്റാണ്ട് പിന്നിട്ട അബ്ദുറഹ്‌മാൻ കെ.കെ.ഐ.സി  സ്ഥാപകാംഗവും,   ഫഹാഹീൽ ഇസ്‌ലാഹീ മദ്റസയുടെ തുടക്കകാലത്തെ സജീവ സംഘാടകനും മഹ്ബൂല യൂനിറ്റ് പ്രവർത്തകനുമാണ്. 

കെ.കെ.ഐ.സി ഫഹാഹീൽ സോൺ എക്സിക്യൂട്ടീവ് മെമ്പറും ഫഹാഹീൽ ഇസ്‌ലാഹീ മദ്റസ പി.ടി.എ മുൻ പ്രവർത്തകസമിതി അംഗവുമായ യാസിർ പ്രവാസത്തിന്റെ രണ്ടര പതിറ്റാണ്ടു പൂർത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

ഇസ്‌ലാഹീ സെന്ററിന്റെ കീഴിൽ മതസാമൂഹ്യവിദ്യാഭ്യാസ മേഖലകളിൽ ഇരുവരും അർപ്പിച്ച സേവനങ്ങളെ യാത്രയയപ്പു യോഗം അനുസ്മരിച്ചു.അൻവർ കാളികാവ്, മുഹമ്മദ് നജീബ് കെ.സി., സിദ്ദീഖ് ഫാറൂഖി, അബൂബക്കർ കോയ കാട്ടിൽപ്പീടിക, സിറാജുദ്ദീൻ കാലടി, ഉസൈമത്ത് പി.കെ., അനിലാൽ ആസാദ്, സുനീർ എം.സി. കാപ്പാട്, മജീദ് മങ്കട, തൻവീർ എറണാകുളം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  ഫഹാഹീൽ സോൺ പ്രസിഡന്റ് അബ്ദുൽ ജലീൽ തറയിൽ അദ്ധ്യക്ഷത വഹിച്ചു. സാജു ചെമ്മനാട് സ്വാഗതവും യൂസഫ്. കെ.കെ. നന്ദിയും പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News