ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ജന്മദിനം ഒഐസിസി ഓഫീസിൽ ആഘോഷിച്ചു

  • 29/12/2021

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ജന്മദിനം ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ബാനറിൽ ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ ആഘോഷിച്ചു 

കെപിസിസി വർക്കിങ് പ്രെസിഡന്റും തൃക്കാക്കര എം എൽ എ യുമായ ശ്രീ പിടി തോമസിന്റെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റിയുടെ അനുശോചനത്തോടെ തുടങ്ങിയ യോഗത്തിൽ
ജില്ലാപ്രസിഡന്റ് ശ്രീ ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ചു  ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ആശംസിച്ചു 

ഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശ്രീ എബി വരിക്കാട് ചടങ്ങ്  ഉൽഘാടനം ചെയ്തു ,  മഹിളാ  കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷ ശ്രീമതി ജെബി മേത്തർ ഓൺലൈനായി യോഗത്തെ അഭിസംബോദനചെയ്തു കൊണ്ട് സംസാരിച്ചു തുടർന്ന് കോൺഗ്രസിന്റെ 137 ജന്മദിനത്തോട് അനുബന്ധിച്ചു AICC യുടെ പ്രതിജ്ഞ പ്രവർത്തകർ ഏറ്റുചൊല്ലി, ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ള , കേന്ദ്രകമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ ,ജോയ് കരുവാളൂർ ,വിപിൻ മാങ്ങാട്ട് , അലക്സ് മാനന്തവാടി,ബാത്തർ വൈക്കം , ജസ്റ്റിൻ, ഹരീഷ് തൃപ്പുണിത്തറ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സമദ്കൊട്ടോടി,സുജിത് ലാൽ,മനോജ്  വാഴക്കോടൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി, അനിൽ ചിമേനി നന്ദി പ്രകാശിപ്പിച്ചു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News