ശക്തമായ വയറുവേദനയുമായെത്തിയ കുട്ടിയുടെ കുടലില്‍ കണ്ടെത്തിയത് ബ്രേസ്‍‍ലെറ്റ്

  • 29/12/2021

റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ വയറുവേദനയുമായെത്തിയ ആറു വയസ്സുകാരന്റെ വയറ്റില്‍ നിന്ന് ബ്രേസ്ലെറ്റ് നീക്കം ചെയ്തു. കുട്ടി ഇത് അറിയാതെ വിഴുങ്ങുകയായിരുന്നു. 

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് കുട്ടിയെ ജിദ്ദയിലെ കിങ് അബ്ദുല്ലസീസ് ഹോസ്പിറ്റലില്‍ എത്തിച്ചത്. എക്‌സ്‌റേ പരിശോധിച്ചപ്പോഴാണ് കുടലില്‍ ബ്രേസ്ലെറ്റ് കണ്ടെത്തിയത്. രണ്ട് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ബ്രേസ്ലെറ്റ് നീക്കം ചെയ്തത്. അപകടനില തരണം ചെയ്ത കുട്ടി സുഖം പ്രാപിക്കുന്നു. 

Related News