കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് പുതുവത്സരാഘോഷം "പ്രത്യാശയുടെ ഡ്രീംസ് " സംഘടിപ്പിക്കുന്നു.

  • 31/12/2021

കുവൈറ്റ് സിറ്റി:- കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് പുതുവത്സരാഘോഷം " പ്രത്യാശയുടെ ഡ്രീംസ് 22" ബദർ അൽ സാമാ മെഡിക്കൽ സെന്റെറിന്റെ സഹകരണത്തോടെ ജനുവരി 14 വൈകിട്ട് 3 മണി മുതൽ അബ്ബാസിയ കലാസെന്റെറിൽ വെച്ചു നടത്തപ്പെടുന്നു. കഴിഞ്ഞ വർഷം 2020 ലും 2021 ലും പത്താം തരത്തിൽ ഉന്നത വിജയം നേടിയ അംഗളുടെ കൂട്ടികളെ ആദരിക്കുകയും ശിശുദിനാഘോഷങ്ങളൊടനുബന്ധിച്ചു സമാജം നടത്തിയ "ചമയം 21 " പ്രഛന്ന വേഷ മത്സരത്തിൽ വിജയികളെ തദാവസരത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്യും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വർഗ്ഗീസ് വൈദ്യൻ ജനറൽ കൺവീനറായും,ഡോ.സുബു തോമസ്, സലിൽ വർമ്മ, വിജി കുമാർ, പ്രമീൾ പ്രഭാകരൻ എന്നിവരെ കൺവീനർമാരായും വിവിധ സബ്ബ് കമ്മറ്റികളെയും തിരഞ്ഞെടുത്തു. സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പ്രശസ്ത ഗായകൻ എം.എസ് ബാബുരാജ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര, ട്രഷറർ തമ്പി ലൂക്കോസ്,  സെക്രട്ടറിമാരായ ജയൻ സദാശിവൻ, റെജി മത്തായി എന്നിവർ സംസാരിച്ചു. ബദർ സാമാ മെഡിക്കൽ സെന്റെറിൽ വെച്ചു നടത്തപ്പെട്ട പോസ്റ്റർ പ്രകാശനം ജനറൽ കൺവീനർ വർഗ്ഗീസ് വൈദ്യൻ നൽകി ബദർ അൽ സാമാ മെഡിക്കൽ സെന്റെർ മാനേജർ റസാക്ക് നിർവ്വഹിച്ചു. മാർക്കറ്റിംഗ് കോർഡിനേറ്റർമാരായ രഹജൻ, പ്രീമാ പേരേരാ . അബ്ബാസിയ കൺവീനർ സന്തോഷ് ചന്ദ്രൻ ,ജോ: കൺവീനർ ജോയ് തോമസ് എന്നിവർ പങ്കെടുത്തു .

Related News