പൊലിക നാടൻപാട്ട്കൂട്ടം അനുസ്മരണ യോഗം നടത്തി.

  • 31/12/2021

കുവൈറ്റ്‌ : അന്തരിച്ച പ്രിയ സലിമോൻ പൊലികയോടുള്ള ആദരസൂചകമായി അനുസ്മരണ യോഗം അബ്ബാസിയാ പോപ്പിൻസ് ഹാളിൽ വെച്ച് നടന്നു. പൊലികയുടെ പ്രസിഡന്റ്‌ ജി. സ് പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ഉത്‌ഘാടനം കുവൈറ്റിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും K. K. P. A പ്രസിഡന്റുമായ സക്കീർ പുത്തൻപാലത്തു നിർവഹിച്ചു.കുവൈറ്റിലെ സാംസ്കാരിക പ്രവർത്തകരും വാട്സപ്പ് കൂട്ടായ്മ പ്രവർത്തകരും യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പൊലികക്ക് വേണ്ടി പൊലികയുടെ രക്ഷാധികാരി സുനിൽ രാജ് രേഖപെടുത്തി. കൃത്യം പന്ത്രണ്ടു മണിയോട് കൂടി പൊലികയുടെ സെക്രട്ടറി മോജി പൊലിക കൃതജ്ഞത രേഖപ്പെടുത്തി യോഗം അവസാനിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News