ക്രസന്റ് സെന്റർ കുവൈറ്റ് മെമ്പേഴ്‌സ് മീറ്റ് 2021

  • 02/01/2022

കുവൈറ്റ് സിറ്റി :  ക്രസന്റ് അംഗങ്ങൾക്ക് ഒത്തു ചേരാനുള്ള  വേദിയൊരുക്കിക്കൊണ്ട് ക്രസന്റ് സെന്റർ കുവൈറ്റ് "മെമ്പേഴ്‌സ് മീറ്റ്-2021" സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നൗഷാദ് പുന്നക്കന്റെ  ഖിറാഅത്തോടെ ആരംഭിച്ചു. പ്രസിഡന്റ് മുസ്തഫ കാരിയുടെ അധ്യക്ഷതയിൽ ക്രസന്റ് ഡയറക്ടർ ബോർഡ് മെമ്പർ ശരീഫ് ഒതുക്കുങ്ങൽ പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് കൺവീനർ ഫൈസൽ എ.എം സേവിങ് സ്‌കീം അവലോകനം നടത്തി. 

 "ക്രസന്റ് സെന്റർ ഏഴാണ്ട് പിന്നിടുമ്പോൾ" എന്ന തലക്കെട്ടിൽ ഡയറക്റ്റർ ബോർഡ് മെമ്പർ കോയ വളപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സംഘടനയുടെ പിറവി മുതൽ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് സ്‌കീം കൺവീനർ അബ്ദുള്ള അടിയോട്ടിലിനുള്ള  യാത്രയയപ്പ് സന്ദേശം നൽകി കൊണ്ട് കെ.കെ.പി ഉമ്മർകുട്ടി സംസാരിച്ചു. പ്രസിഡന്റ് മുസ്തഫ കാരി സംഘടനയുടെ ഉപഹാരവും അദ്ദേഹത്തിന്റെ CSS സേവിങ് തുകയും, ഫെയർവെൽ തുകയും കൈമാറി. നിക്ഷേപ പദ്ധതിയുടെ നാലാം ഗഡു 250 ദിനാർ ലാഭവിഹിതം വർക്കിങ് പ്രസിഡന്റ് സലീം ഹാജി പാലോത്തിൽ പ്രഖ്യാപിച്ചു. ഫണ്ട് വിതരണോൽഘാടനം അബ്ദുൽ ഗഫൂറിന് നൽകിക്കൊണ്ട് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് കൺവീനർ അബ്ദുള്ള  അടിയോട്ടിൽ നിർവ്വഹിച്ചു. "ക്രസന്റ്- എന്റെ കാഴ്ചയിൽ" എന്ന തലക്കെട്ടിൽ അംഗങ്ങൾക്ക് അവരുടെ ക്രസന്റ് അനുഭവങ്ങൾ പങ്ക് വെക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി കൊണ്ട് അബ്ദുൽ ഗഫൂറും, കെ.പി ഹൈദറും, റഷീദ് പയന്തോങ്ങും സംസാരിച്ചു. സെക്രട്ടറി ഷഫീഖ് സ്വാഗതവും ഷാഹിദ് പി.പി നന്ദിയും പറഞ്ഞു.

Related News