ഗാന്ധി സ്മൃതി കുവൈറ്റ് തലശ്ശേരി സ്നേഹക്കൂട് അഗതിമന്ദിരത്തിലെ അമ്മമാർക്ക് വസ്ത്രങ്ങളും ,ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു.

  • 02/01/2022

കുവൈത്ത് :  പുതുവർഷാരംഭത്തിൽ ഗാന്ധി സ്മൃതി കുവൈറ്റ് തലശ്ശേരി കൂട്ടി മാക്കുലിൽലുള്ള സ്നേഹക്കൂട് അഗതിമന്ദിരത്തിൽ താമസിക്കുന്ന അമ്മമാർക്ക് പുത്തൽ വസ്ത്രങ്ങളും ,ഭക്ഷണ സാധനങ്ങളും സ്നേഹക്കൂട് അഗതിമന്ദിരത്തിൻ്റെ ചെയർമാനും തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റും ആയAPഅരവിന്ദാക്ഷന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും പ്രിയദർശിനി ചരിറ്റബിൾ ട്രസ്റ്റിൻ്റെ ചെയർമാനും ആയ സത്യൻ കേളേത്ത് ഗാന്ധി സ്മൃതി കുവൈറ്റിന് വേണ്ടി സ്നേഹവിരുന്ന് കൈമാറി ,കുടാതെ ഗാന്ധി സ്മൃതി കുവൈറ്റ് പ്രവർത്തകർ ഈ വർഷത്തേ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം മരുഭൂമിയിൻ തൊഴിൽ ചെയ്തു ജീവിക്കുന്ന തൊഴിലാളികൾക്ക് ശൈത്യകാലത്ത് ആവശ്യമായ പുതപ്പുകളും ഭക്ഷണ സാധനങ്ങളും എത്തിച്ചു നൽകുകയും തൊഴിലാളികളോടപ്പം ഭക്ഷണം കഴിച്ചും ആഘോഷിച്ചു. ഗാന്ധി സ്മൃതി അഡ്മിൻ പാനൻ അംഗങ്ങളായ ഗാന്ധി സ്മൃതി പ്രവർത്തകരായ മധു മാഹി, സാബു പൗലോസ്, പ്രജോദ് ഉണ്ണി, അഖിലേഷ് മലുർ , ബിജോ മംഗലി, സുധീർ മൊട്ടമ്മൽ ലാക്ക് ജോസ്, സജിൽ  പി കെ  എന്നിവർ നേതൃത്വം നൽകി  2022 നന്മയുടെ നല്ല നാളുകൾ സമ്മാനിക്കട്ടെയെന്ന് ആശംസിച്ചു

Related News