കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ REVIVE 2021 സംഘടിപ്പിച്ചു.

  • 03/01/2022

വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ 2022 ജനുവരി 8, 9 തീയതികളിൽ നടത്തുന്ന പ്രൊഫസർ 2022 നോടനുബന്ധിച്ച് കുവൈറ്റ് കേരള ഇസ്ലാഹി സെൻറർ പ്രൊഫഷണൽ വിങിന്റെ നേതൃത്വത്തിൽ REVIVE 2021 (പ്രഫഷനൽ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ  കുടുംബ സംഗമം) സംഘടിപ്പിച്ചു. ഐ.ഡി.എഫ് സീനിയർ എക്സിക്യൂട്ടീവ് മെമ്പറും കാർഡിയോളജിസ്റ്റുമായ ഗ്രന്ഥകാരൻ ഡോക്ടർ. ഹസൻ ഖാൻ REVIVE 2021 ഉദ്ഘാടനം നിർവഹിച്ചു.അദ്ദേഹം രചിച്ച പുതിയ പുസ്തകം RESILIENCE SURVIVAL PERSEVERANCE സംഗമത്തിൽ വെച്ച് പ്രകാശനം ചെയ്തു.

കുവൈറ്റ് ജാബിരിയ മെഡിക്കൽ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ കുവൈറ്റ് യൂണിവേഴ്സിറ്റി റിസർച്ച് ഫാക്കൽറ്റി പി.എൻ അബ്ദുറഹ്മാൻ പ്രൊഫഷണൽ എത്തിക്സ് & സോഷ്യൽ റെസ്പോണ്സിബിലിറ്റീസ് എന്ന വിഷയത്തിലും ഇസ്ലാഹി സെൻറർ പ്രബോധകൻ അബ്ദുസ്സലാം സലാഹി കോട്ടയം നിർഭയത്വം നല്കുന്ന  വിശ്വാസം എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു. 

ഇസ്ലാഹി സെൻറർ പ്രസിഡൻറ് പി എൻ അബ്ദുല്ലത്തീഫ് മദനി അധ്യക്ഷം വഹിച്ച സംഗമത്തിൽ പ്രൊഫഷണൽ വിംഗ് കൺവീനർ അനിലാല്‍ ആസാദ് സ്വാഗതം എൻജിനീയർ ഫലാഹ് കക്കാട് നന്ദിയും പറഞ്ഞു.

Related News