തനിമ കുവൈത്തിന്റെ 'പുതുവത്സരത്തനിമ 2022' മത്സരവിജയികളെ പ്രഖ്യാപിച്ചു

  • 09/01/2022

തനിമ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 30, 31 തിയതികളിൽ പുതുവത്സരത്തനിമയുടെ ഭാഗമായ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പഴമയും പുതുമയും ഇടകലർന്ന സാംസ്കാരികതനിമയുടെ മോഡിപിടിപ്പിക്കലുകളും സന്ദർശ്ശകർക്ക് സ്വാഗതമോതിയും മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് വ്യത്യ്സതമായ ഒരനുഭവം ആയ് അബാസിയയിലെ ബിൽഡിംഗ് ഡെകറേഷൻ മത്സരം  പ്രോഗ്രാം കൺവീനർ അഷറഫ് ചൂരോട്ട്, ജോയിന്റ് കൺവീനർ ബാപ്റ്റിസ്റ്റ്, തനിമ അംഗങ്ങൾ ആയ ജേക്കബ് വര്ഗീസ് (ബിനോയ്), ഷൈജു പള്ളിപ്പുറം,ദിലീപ് നായർ, ജിനോ, ജിനു, തോമസ് കറ്റാനം, ജോജി മോൻ, ഫ്രഡി ഫ്രാൻസിസ് എന്നിവരും ജഡ്ജിംഗ് പാനലിൽ ജോണി കുന്നേൽ, സുനിൽ കുളനട, ബാപ്റ്റിസ്റ്റ് എന്നിവരും ചേർന്ന് മത്സരത്തിൽ പങ്കെടുത്ത ബിൽഡിങ്ങുകൾ സന്ദർശ്ശിച്ചു.. കോവിഡിന്റെ ഒമിക്രോൺ വ്യാപനസാധ്യതകൾ കണ്ട് കൊണ്ട് മറ്റ് മത്സരങ്ങളും സമ്മാനദാനചടങ്ങും മാറ്റി വെക്കുന്നതായും, പകരം അവർക്ക് നേരിട്ട് എത്തിക്കുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. 
 ബിൽഡിംഗ് ഡെക്കറേഷൻ മത്സരവിജയികൾ.
1st-Green Glass Building and Friends, Abbasiya.
2nd- Flat mates Building and Family, Abbasiya.

3rd- Daffodils Building and family, Abbasiya.

3rd- Elegance Gym Building, Abbasiya.

Related News