കുവൈറ്റ് കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് 2020 - 21 വർഷങ്ങളിൽ പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ മംഗഫ് മേഖലയിൽ നിന്നുള്ള വിദ്യർത്ഥികളായ നിശ്ചൽ ബിനിൽ ,കുമാരി. അഭി റെജി, അലൻ എ.എസ്, എന്നിവരെ മെമന്റോ നൽകിയും , സമാജം കഴിഞ്ഞ ശിശുദിനത്തോടനുബന്ധിച്ചു. ബദർ അൽ സാമ മെഡിക്കൽ സെന്റെർ ഫർവാനിയുടെ സഹകരണത്തോട് നടത്തിയ പ്രഛന്ന വേഷ മത്സരത്തിൽ മംഗഫ് മേഖലയിൽ നിന്നുള്ള വിജയികളായാ ആലിയ നൈസാം ,ആബിയ നൈസാം , ദേവനന്ദ എന്നിവർക്കു ട്രോഫികൾ നൽകിയും ആദരിച്ചു. മംഗഫ് ഫോക്ക് ഹാളിലും, അബ്ബാസിയ മേഖലയിൽ നിന്നുള്ള ശ്രീകൃഷ്, ശ്രീ ശിവാനി, റെയാൻ റെജി, ശ്രീ ശിവ സജീഷ് എന്നിവർക്ക് ട്രോഫികളും അഡ്രീന ഗ്രേസ് തോമസ്, കെവിൻ ബിനോയ് ,സോനാ മനോജ്, സാമോൻ സജി എന്നിവർക്ക് മെമെന്റോ കൾ അബ്ബാസിയ കലാസെന്റെറിലും, സാൽമിയ മേഖലയിൽ വിജയികളായ അദവിക ശരത്തിനു ട്രോഫിയും ഗൗതം കൃഷ്ണക്ക് മെമെന്റൊയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നൽകി. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യു, ട്രഷറർ തമ്പി ലൂക്കോസ്, ആർട്ട്സ് സെക്രട്ടറി വർഗ്ഗീസ് വൈദ്യൻ, രക്ഷാധികാരി ജെയിംസ് പൂയപ്പള്ളി,അബ്ബാസിയ കൺവീനർ സന്തോഷ് ചന്ദ്രൻ, സാൽമിയ കൺവീനർ സജീവ് പ്ലാക്കാട്, യൂണിറ്റ് ജോ. കൺവീനർ ബൈജൂ മിഥുനം എന്നിവർ ട്രോഫിയും മെമെന്റോകളും വിതരണം ചെയ്തു. മംഗഫ് യൂണിറ്റ് കൺവീനർ അബ്ദുൽ വാഹിദ് സ്വാഗതവും,ജോ: കൺവീനർ ടിറ്റോ ജോർജ് നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി ജോസഫ്, സംഗീത്, അനീഷ് 'ബിജിത്ത് ' നൈസാം ,റെജി കുഞ്ഞു . വിഷ്ണു .രൻജന ബിനിൽ ,രാജിമോൾ, സജീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?